വെള്ളിയാഴ്ച രാത്രി വെല്ലൂരില്‍ റെയ്ഡിനിടെ ഒരു വാനില്‍നിന്ന് 24 കോടി രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. നോട്ട് അസാധുവാക്കിയതിനുശേഷം ഒരാളുടെ കൈയില്‍നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്ന് ഒരു ദിവസം തന്നെ വീണ്ടും വന്‍ നോട്ടുവേട്ട. വെള്ളിയാഴ്ച രാത്രി വെല്ലൂരില്‍ റെയ്ഡിനിടെ ഒരു വാനില്‍നിന്ന് 24 കോടി രൂപയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. നോട്ട് അസാധുവാക്കിയതിനുശേഷം ഒരാളുടെ കൈയില്‍നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്. ഇതോടെ ചെന്നൈയില്‍നിന്നും ആദായ നികുതി വകുപ്പ് പിടിച്ചെടുത്ത ആസ്തി 166 കോടി കവിഞ്ഞു.
കഴിഞ്ഞ ദിവസം 142 കോടിയുടെ പുതിയ നോട്ടുകള്‍ പിടിച്ചെടുത്ത ഖനി വ്യവസായി ശേഖര്‍ റെഡ്ഡിയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. വ്യാഴാഴ്ച മുതല്‍ ഈ വാന്‍ രൂപയുമായി ഓടിക്കൊണ്ടിരിക്കുകയായിരുന്നു. പണം സൂക്ഷിക്കാന്‍ ശേഖര്‍ റെഡ്ഡി സുഹൃത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. വാന്‍ ഡ്രൈവറേയും റെഡ്ഡിയുടെ സുഹൃത്തിനേയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.