തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി, പഞ്ചാബിലെ അമൃത്സര്‍, യുപിയിലെ വാരണാസി, ഒഡിഷയിലെ ഭുവനേശ്വര്‍, മധ്യപ്രദേശിലെ ഇന്‍ഡോര്‍, ഛത്തിസ്ഗഡിലെ റായ്പുര്‍ വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കാനാണ് നീര്‍ദേശം. തിരുവനന്തപുരം, അഹമ്മദാബാദ്, ജയ്പൂര്‍, ലക്നൗ, ഗോഹട്ടി, മംഗലാപുരം വിമാനത്താവളങ്ങള്‍ പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെ (പിപിപി) വികസിപ്പിക്കുന്നതിന് സമാന്തരമായാണ് തീരുമാനം.