
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്ക്ക് പ്രത്യേക നിര്‍ദേശവുമായി എംബസി. ഇന്ത്യയില്‍ എത്തുമ്പോള്‍ നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വെളിപ്പെടുത്തണമെന്നാണ് യുഎഇ എംബസി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഡല്‍ഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് പൗരന്മാര്ക്ക് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.