ബാംഗ്ലൂർ: ജയ്‌ജോ ജോസഫ് ബാംഗ്ലൂർ നോർത്ത് സർവകലാശാല സിൻഡിക്കേറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കർണാടക സർക്കാരാണ് ജയ്‌ജോയെ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നോമിനേറ്റ് ചെയ്തത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ജയ്‌ജോ. എ എ അഡ്വെർടൈസിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ചീഫ് എക്സിക്യൂട്ടീവ്, ഗർഷോം എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയാണ്. ബാംഗ്ലൂർ കെ എൻ ഇ ട്രസ്റ്റ് സ്കൂൾ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കൊച്ചി രാജഗിരി സ്കൂൾ, ബാംഗ്ലൂർ ക്രൈസ്റ്റ് കോളജ്, സെന്റ് ജോസഫ്‌സ് കോളജ് എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ജയ്‌ജോ 1997 ലാണ് എ എ അഡ്വെർടൈസിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് പ്രൈ. ലിമിറ്റഡ് എന്ന സംരംഭം ആരംഭിച്ചത്.
ബാംഗ്ലൂർ കേരള സമാജം ജോയിന്റ് സെക്രട്ടറിയും പീനിയ സോൺ ചെയർമാനുമാണ് ജയ്‌ജോ ജോസഫ്. 20 വർഷത്തിലധികമായി ബാംഗ്ലൂരിൽ പൊതു പ്രവർത്തനരംഗത്തു സജ്ജീവമാണ് ജയ്‌ജോ. ഭാര്യ: ജയശ്രീ. മക്കൾ: അഭിജിത്, അനൂപ്, അനുജ റോസ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.