
ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന യുഎഇ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം. ഡല്‍ഹിയിലെ യുഎഇ എംബസിയാണ് ഞായറാഴ്ച രാത്രി തങ്ങളുടെ പൗരന്മാര്ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് നിര്‍ദേശം.
പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും, അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ എംബസിയുമായി ബന്ധപ്പെടണമെന്നും ട്വിറ്ററില്‍ പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യയും, ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക, യു.കെ, കാനഡ എന്നീ രാജ്യങ്ങള്‍ നേരത്തെ തന്നെ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.