വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്ക് നൈപുണ്യം മെച്ചപ്പെടുത്തുന്നതിന് കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ മുഖാന്തരം നോര്‍ക്ക റൂട്ട്സ് സ്കില്‍ അപ്ഗ്രഡേഷന് പരിശീലന പരിപാടി സംഘടിപ്പിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളായ യുഎഇ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ നഴ്സിംഗ് മേഖലയില്‍ തൊഴില്‍ സാധ്യതയേറിയതിന്റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക റൂട്ട്സ് പരിശീലനത്തിന് തുടക്കമിടുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിലെ ലാന്റിംഗ് ഫീ, പാര്‍ക്കിംഗ് ഫീ, യൂസര്‍ഫി എന്നിവ കുറക്കണമെന്ന് വിമാനകമ്പിനികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം 2021ലേ ഇനി പരിഗണിക്കാന്‍ കഴിയൂ എന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്മാന് അനൂജി അഗര്‍വാള്‍ അറിയിച്ചു. ഇതോടെ തിരുവന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യത്തില്‍ പ്രതീക്ഷ മങ്ങുകയാണ്.
നാല് ഇരട്ടിയിലേറെയാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രാക്കൂലി വിമാനക്കമ്പനികള്‍ കൂട്ടിയത്. സംസ്ഥാനത്ത് നിന്ന് ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള യുഎഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയത്. സൗദിയിലെ വിവിധ നഗരങ്ങളിലേക്ക് ഈ സീസണില്‍ യാത്ര ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 70000 രൂപ നല്‍കണം.
ഓണക്കാലത്ത് യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും അധിക വിമാന സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. കൊച്ചിയില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ച് അബുദാബിയില്‍ നിന്ന് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് പ്രത്യേക സര്‍വീസ്.
രാവിലെ ഒന്‍പത് മണി മുതല്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ നല്‍കിത്തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ഇന്റിഗോയുടെ 6E 1735 അബുദാബി – കൊച്ചി വിമാനമാണ് ആദ്യമായി വിമാനത്താവളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്സ്പ്രസ് IX 444 മസ്കത്ത്- കൊച്ചി വിമാനമെത്തും.
വിമാനങ്ങളെ കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലേക്കും വഴിതിരിച്ചുവിടാന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അനുമതി നല്കി. വിമാന സര്‍വീസുകള്‍ മുഴുവനായി റദ്ദാക്കുന്നത് ഒഴിവാക്കാനും യാത്രക്കാരുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനുമാണ് ഇത്തരമൊരു സംവിധാനമൊരുക്കുന്നതെന്ന് സിവില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നേരത്തെ ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ടിക്കറ്റ് റദ്ദാക്കാനോ അല്ലെങ്കില്‍ യാത്ര മറ്റ് തീയ്യതികളിലേക്കോ മറ്റ് വിമാനത്താവളങ്ങളിലേക്കോ ക്രമീകരിക്കാനുമാവും. ഇത്തരത്തില്‍ ടിക്കറ്റുകള്‍ പുനഃക്രമീകരിക്കുന്നതിന് അധിക ചാര്‍ജ് ഈടാക്കില്ല. റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കും.
കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX 435 വിമാനം തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്കായിരിക്കും പുറപ്പെടുന്നത്. കൊച്ചി-ദോഹ വിമാനത്തിന് പകരമുള്ള തിരുവനന്തപുരം- ദോഹ വിമാനം രാത്രി 12.30ന് പുറപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചക്ക് മൂന്നു മണിവരെയാണ് വിമാനത്താവളം അടച്ചത്. മഴയെ തുടര്‍ന്ന് റണ്‍വേയില്‍ ഉള്‍പ്പടെ വെള്ളം കയറിയതിനാലാണിത്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തന മേഖലയുടെ 60 ശതമാനവും നിലവില്‍ വെള്ളത്തിനടിയിലാണ്. ടെര്‍മിനല്‍ മൂന്നിലെ ചരക്കു കയറ്റുന്ന ഭാഗം, ഫയര്‍ സ്റ്റേഷന്, ടാക്സി വേ തുടങ്ങിയ ഇടങ്ങളിലെല്ലാം വെള്ളം കയറി.
പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നതിനും ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വനിതാ കുടിയേറ്റക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സെല്‍.