
കൊച്ചി: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തുടങ്ങി. രാവിലെ ഒന്‍പത് മണി മുതല്‍ യാത്രക്കാര്‍ക്ക് ബോര്‍ഡിങ് പാസുകള്‍ നല്‍കിത്തുടങ്ങി. ഉച്ചയ്ക്ക് 12 മണിക്ക് ഇന്റിഗോയുടെ 6E 1735 അബുദാബി – കൊച്ചി വിമാനമാണ് ആദ്യമായി വിമാനത്താവളത്തിലിറങ്ങിയത്. തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 444 മസ്‌കത്ത്- കൊച്ചി വിമാനമെത്തും.
എന്നാല്‍ ഉച്ചയ്ക്ക് 1.15നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX 435 കൊച്ചി- ദുബായ് വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുന്നത്. ഈ വിമാനം തിരികെ വരുന്നത് കൊച്ചിയിലേക്കായിരിക്കും.
യാത്രക്കാര്‍ സിയാല്‍ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിമാന സര്‍വീസുകളുടെ വിവരങ്ങള്‍ മനസിലാക്കേണ്ടതാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.