ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേയ്ക്ക് നഴ്സുമാര്‍ക്ക് നോര്‍ക്ക റൂട്സ് മുഖേന തൊഴിലവസരം. നഴ്സിങ്ങില്‍ ബിരുദമോ (ബിഎസ്സി) ഡിപ്ലോമയോ (ജിഎന്‍എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. ഒപി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
ഹജ്ജിന് ശേഷം കോഴിക്കോട്- ജിദ്ദ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എയര്‍ ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ എയര്‍ക്രാഫ്റ്റുകളുടെ അപര്യാപ്തത മൂലം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് നീണ്ടുപോകാന്‍ കാരണമായി. ഈ സാഹചര്യത്തില്‍ കൊച്ചി- ജിദ്ദ സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ രണ്ട് സര്‍വ്വീസുകള്‍ റദ്ധാക്കി കോഴിക്കോട് സര്‍വ്വീസ് പുനരാരംഭിക്കുവാനാണ് നീക്കം.
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കമേഴ്സ്യല്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പ്രസ് കോണ്‍സലായി കോഴിക്കോട്ടുകാരി ഹംന മറിയം ചുമതലയേല്‍ക്കും. ഡിസംബര്‍ ആദ്യം ഹംന ജിദ്ദയില്‍ ചുമതലയേല്‍ക്കും. 2017 കേഡറിലെ ഐ.എഫ്.എസുകാരിയും പാരിസ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥയുമാണ്. മോയിന്‍ അഖ്തര്‍ സ്ഥലം മാറുന്നതിനെ തുടര്‍ന്നാണ് ഹംനയുഖെ നിയമനം.
നോര്‍ക്ക റൂട്ട്സ് മേഖലാ ഓഫിസിന്റെ പുതിയ കെട്ടിടത്തിന്റെയും നോര്‍ക്ക റൂട്ട്സ് വഴി ഹോം അറ്റസ്റ്റേഷന് സേവനത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു. കോഴിക്കോട് ലിങ്ക് റോഡിലെ വികാസ് ബില്‍ഡിംഗില്‍ ഒന്നാം നിലയിലാണു മികച്ച സൗകര്യങ്ങളോടെ പുതിയ മേഖലാ ഓഫിസ് പ്രവര്‍ത്തനം തുടങ്ങിയത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു ദുബായ്, ഷാര്‍ജ വിമാനത്താവളങ്ങളിലേക്കുള്ള കയറ്റുമതിക്ക് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്സ്പ്രസും വര്‍ധിപ്പിച്ച സര്‍ചാര്‍ജ് പകുതിയായി കുറച്ചു. കിലോഗ്രാമിന് ഏര്‍പ്പെടുത്തിയ 10 രൂപ സര്‍ചാര്‍ജ് 5 രൂപയാക്കിയാണു കുറച്ചത്. കയറ്റുമതിക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.
ഇന്‍ഡിഗോയുടെ ജിദ്ദ സര്‍വീസിനു തുടക്കം. ദിവസവും രാവിലെ 6.25നു പുറപ്പെടുന്ന വിമാനം 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് രാത്രി 9.15നു കൊച്ചിയിലെത്തും. ജെറ്റ് എയര്‍വേയ്സ് സര്‍വീസ് നിര്‍ത്തിയതോടെ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
കുവൈത്തില്‍ നിന്ന് കണ്ണൂരിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ച് ഗോ എയര്‍. കുവൈത്തില്‍ നിന്നും കണ്ണൂരിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസിന് 28 കുവൈത്ത് ദിനാറാണ് കുറഞ്ഞ നിരക്ക്. കണ്ണൂരില്‍ നിന്ന് കുവൈത്തിലേക്ക് 6300 രൂപയുമാണു ടിക്കറ്റ് നിരക്ക്. ഈ മാസം 19 മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗോ എയര്‍ കണ്ണൂര്‍- കുവൈത്ത് സര്‍വീസ് 19ന് ആരംഭിക്കും. രാവിലെ 7ന് കണ്ണൂരില്‍ നിന്നു പുറപ്പെട്ട് 9.30ന് കുവൈത്തിലും 10.30ന് കുവൈത്തില്‍ നിന്ന് തിരിച്ച് വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും വിധം പ്രതിദിന സര്‍വീസ് ആണ് നടത്തുകയെന്നു ഗോ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
ഇസ്രയേല്‍ വിമാനക്കമ്പനിയായ ആര്‍കിയ നെടുമ്പാശേരിയില്‍നിന്നു സര്‍വീസ് തുടങ്ങുന്നു. ഈ മാസം 21 മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് തീരുമാനം. ആഴ്ചയിലൊരിക്കല്‍ ടെല്‍ അവീവില്‍നിന്നു കൊച്ചിയിലേക്കും തിരിച്ചുമാണ് സര്‍വീസ്. 1949ല്‍ സ്ഥാപിതമായ ആര്‍കിയ ഇസ്രയേലിലെ രണ്ടാമത്തെ വിമാന കമ്പനിയാണ്.
ഗള്‍ഫിലെ സ്കൂള്‍ അവധിക്കാലം കഴിഞ്ഞ് മലയാളികള്‍ പലരും ഓഗസ്റ്റ് അവസാനമാണ് തിരിച്ചുപോയത്. ഇതാണ് ഓണസമയത്തെ നിരക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ കുറയാന്‍ കാരണം. ഓണം- ബക്രീദ് സീസണുകള്‍ ഒരുമിച്ച് വന്ന കഴിഞ്ഞ വര്‍ഷം സാധാരണയേക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ തുക നല്‍കിയാണ് പ്രവാസികള്‍ നാട്ടിലേക്കെത്തിയത്. ഇക്കുറി ബക്രീദും നേരത്തെ കഴിഞ്ഞു.