
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് ആസ്ഥാനത്ത് എന്‍ആര്‍കെ വനിത സെല്‍ രൂപീകരിച്ചു. പ്രവാസി മലയാളി വനിതകളുടെ സുരക്ഷിതമായ കുടിയേറ്റം ഉറപ്പാക്കുന്നതിനും കുടിയേറ്റവുമായി ബന്ധപ്പെട്ട വിവധ വിഷയങ്ങളില്‍ ബോധവത്ക്കരണം നടത്തുന്നതിനും ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള വനിതാ കുടിയേറ്റക്കാരുടെ പരാതികള്‍ സ്വീകരിക്കുന്നതിനും തുടര്‍നടപടികള്‍ ഏകോപിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ സെല്‍. ലോക കേരള സഭയുടെ സ്റ്റാന്റിംഗ് കമ്മറ്റി സമര്‍പ്പിച്ച ശുപാര്‍ശകളുടെ തുടര്‍നടപടിയായാണ് വനിത സെല്‍ രൂപീകരിച്ചത്.
നോര്‍ക്ക റൂട്ടസ് റിക്രൂട്ട്മെന്റ് വിഭാഗത്തിലെ ജി.എസ്. പാര്‍വ്വതിയാണ് എന്‍ആര്‍കെ വനിതാ സെല്‍ നോഡല്‍ ഓഫീസര്‍. പരാതികള്‍ നേരിട്ടോ ഇ-മെയില്‍/വാട്ട്സാപ്പ് മുഖാന്തിരമോ സമര്‍പ്പിക്കാവുന്നതാണ്. ഫോണ്‍: 0471-2770540, മൊബൈല്‍: 9446180540 (വാട്ട്സ് സാപ്പ്), ഇ-മെയില്‍: womencell.norka@kerala.gov.in
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.