കൊച്ചിന് മെട്രോ നോര്‍ക്കാ റൂട്സുമായി ചേര്‍ന്ന് വിദേശ മലയാളികള്‍ക്ക് നിക്ഷേപ സാധ്യതയൊരുക്കുന്നു. സൂപ്പര്‍മാര്‍ക്കറ്റ്, ബിസിനസ് സെന്റര്‍, കോഫി ഷോപ്പ്, ഐസ്ക്രീം പാര്‍ലര്‍, മറ്റ് ഔട്ലെറ്റുകള് തുടങ്ങിയ സംരംഭങ്ങള്‍ക്കുള്ള സൗകര്യമാണ് മെട്രോ സ്റ്റേഷനുമായി ബന്ധപ്പെട്ട് നിക്ഷേപ സാധ്യതകളായി പ്രവാസികള്‍ക്ക് കൈവരുന്നത്.