ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ രാവിലെ ഏഴ് മണിക്ക് മസ്കത്തില് നിന്നും പുറപ്പെട്ടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 12.10ന് കൊച്ചിയിലെത്തും. എന്നാല്‍, ജൂണ്‍ എട്ട്, ഒമ്പത് തിയതികളില്‍ സമയത്തില്‍ നേരിയ മാറ്റമുണ്ടാകും. പുലര്‍ച്ചെ 4.40ന് മസ്കത്തില് നിന്നും പുറപ്പെട്ട് രാവിലെ 9.50ന് കൊച്ചിയിലെത്തും.
പണം മടക്കി നല്കാന് എയര്‍ലൈന്‍സ് അധികൃതര്‍ തുടക്കത്തില്‍ തയാറാകാതിരുന്നത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചു. ടിക്കറ്റ് റദ്ദാക്കി പണം ആവശ്യപ്പെട്ട് കൂടുതല്‍ യാത്രക്കാര്‍ രംഗത്തെത്തിയതോടെയാണ് പണം മടക്കി നല്കിത്തുടങ്ങിയത്.
ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ നേരിട്ടുളള സര്‍വ്വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.
ആഴ്ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും. നാളെ രാവിലെ 05.25 ന് പുറപ്പെടുന്ന വിമാന പ്രാദേശിക സമയം 8.35ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 09.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബെഗളൂരുവിലേക്ക് പുറപ്പെടും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 1749 പേര്‍ക്ക് കൂടി അവസരം. സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 38-4111-ഡി) കൊച്ചിയിലെ ക്യുവിസി ഓഫിസ്. ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട് ചെയ്യപ്പെടുന്ന മലയാളികള്‍ക്ക് തൊഴില്‍ വീസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാം.
ആദ്യ തീര്‍ത്ഥാടക സംഘം കോഴിക്കോട് നിന്ന് പുറപ്പെടുക. മുന്‍ വര്‍ഷത്തേതിനേക്കാള്‍ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിനു പുറമേ കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടാം ഗഡുവായി 1,20,000 രൂപ അടക്കേണ്ടത് ഏപ്രില്‍ അഞ്ചുവരെ നീട്ടിയതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍.
അമൃത രാജ്യറാണി എക്സ്പ്രസ് ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക. ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ രാത്രി ഒന്‍പത് മണിക്കാവും യാത്ര ആരംഭിക്കുക.