ഐഎസ്എല്‍ മത്സരം കാണാന്‍ വരുന്ന മഞ്ഞപ്പടയുടെ ബാഹുല്യമാണ് കൊച്ചിയ്ക്ക് ഫൈനല്‍ വേദി സമ്മാനിച്ചത്. കൊച്ചി സ്റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരം കാണാന്‍ അരലക്ഷത്തോളം കാണികള്‍ എത്താറുണ്ട്.
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഫുട്ബോള്‍ അക്കാദമിക്ക് സംസ്ഥാന സര്‍ക്കാർ അംഗീകാരം നൽകി. കേരളത്തില്‍ ഫുട്ബോള്‍ അക്കാഡമി സ്ഥാപിക്കാനുള്ള സച്ചിന് സമര്‍പ്പിച്ച രൂപരേഖയ്ക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. 20 ഏക്കറില്‍ റസിഡന്‍ഷ്യല്‍ രീതിയില്‍ അക്കാദമി ആരംഭിക്കുന്നതിനാണ് പദ്ധതി.
തിരുവനന്തപുരം: സംസ്ഥാന മന്ത്രിമാരുടെ സുരക്ഷ വെട്ടിച്ചുരുക്കുന്നു. കൂടാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സംസ്ഥാന സർക്കാർ നല്‍കിവരുന്ന സുരക്ഷയും പിൻവലിക്കും. മന്ത്രിമാരുടെ യാത്രയ്ക്ക് എസ്കോര്‍ട്ടും പൈലറ്റ് വാഹനവും ഇനി ഉണ്ടാകില്ല. ഇതോടൊപ്പം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയും ഒഴിവാക്കും.
ന്യൂഡല്‍ഹി: ഡി.ജി.പി ടി.പി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ എൽ.ഡി.എഫ് സര്‍ക്കാര്‍ നടപടി ചട്ടലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഒരു പദവിയിൽ രണ്ട് വര്‍ഷമെങ്കിലും തുടരുന്നതിന് അനുവദിക്കണമെന്നാണ് ചട്ടമെന്ന് സത്യവാങ്മൂലത്തില്‍ കേന്ദ്ര സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജൂലൈ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും. ഉന്നത റാങ്കിലുള്ള ഉദ്യോഗസ്ഥനെ സുപ്രീംകോടതി നിര്‍ദേശിച്ച ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് പദവിയിൽ നിന്ന് സംസ്ഥാന സർക്കാർ മാറ്റിയത് എന്ന് കേന്ദ്രം അറിയിച്ചു. […]