Currency

ഐഎസ്എല്‍ കലാശപ്പോരാട്ടം കൊച്ചിയില്‍

സ്വന്തം ലേഖകന്‍Saturday, November 26, 2016 6:07 pm

ഐഎസ്എല്‍ മത്സരം കാണാന്‍ വരുന്ന മഞ്ഞപ്പടയുടെ ബാഹുല്യമാണ് കൊച്ചിയ്ക്ക് ഫൈനല്‍ വേദി സമ്മാനിച്ചത്. കൊച്ചി സ്‌റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരം കാണാന്‍ അരലക്ഷത്തോളം കാണികള്‍ എത്താറുണ്ട്.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ ഫൈനലിന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും. ഡിസംബര്‍ പതിനെട്ടിനാണ് കലാശപ്പോരാട്ടം. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകും. ആദ്യ രണ്ട് സീസണുകളില്‍ മുംബൈയും ഗോവയുമായിരുന്നു ഫൈനല്‍ വേദികള്‍. ഇത്തവണ കൊല്‍ക്കത്തയും കൊച്ചിയും ആയിരുന്നു ഫൈനല്‍ വേദിക്കായി പരിഗണിച്ചിരുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പിനായുള്ള നവീകരണം നടക്കുന്നതിനാല്‍ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് വിട്ടുകൊടുത്തിരുന്നില്ല.

കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൊച്ചി സ്റ്റേഡിയത്തില്‍ ഫൈനല്‍ നടത്താനുള്ള സാധ്യതകള്‍ പരിശോധിച്ചിരുന്നു. ഐഎസ്എല്‍ മത്സരം കാണാന്‍ വരുന്ന മഞ്ഞപ്പടയുടെ ബാഹുല്യമാണ് കൊച്ചിയ്ക്ക് ഫൈനല്‍ വേദി സമ്മാനിച്ചത്. കൊച്ചി സ്‌റ്റേഡിയത്തിലെ ഐഎസ്എല്‍ മത്സരം കാണാന്‍ അരലക്ഷത്തോളം കാണികള്‍ എത്താറുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x