ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ നേരിട്ടുളള സര്‍വ്വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്.
ആഴ്ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും. നാളെ രാവിലെ 05.25 ന് പുറപ്പെടുന്ന വിമാന പ്രാദേശിക സമയം 8.35ന് ജിദ്ദയിലെത്തും. പ്രാദേശിക സമയം രാവിലെ 09.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 6.05 ന് കോഴിക്കോട്ടെത്തും. കോഴിക്കോട്ട് നിന്ന് ഇതേ വിമാനം രാത്രി 7.45ന് ബെഗളൂരുവിലേക്ക് പുറപ്പെടും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് കേരളത്തില്‍ നിന്ന് 1749 പേര്‍ക്ക് കൂടി അവസരം. സൗദി ഇന്ത്യക്ക് പുതുതായി അനുവദിച്ച ക്വോട്ടയില്‍ നിന്ന് 1632 പേര്‍ക്കും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ യാത്ര റദ്ദാക്കിയതിലൂടെ 117 പേര്‍ക്കുമാണ് അവസരം ലഭിച്ചത്.
ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്‍ഡിങ്ങിന്റെ താഴത്തെ നിലയിലാണ്(ഡോര്‍ നമ്പര്‍ 38-4111-ഡി) കൊച്ചിയിലെ ക്യുവിസി ഓഫിസ്. ഖത്തറിലെ സ്വകാര്യ കമ്പനികളിലേക്ക് റിക്രൂട് ചെയ്യപ്പെടുന്ന മലയാളികള്‍ക്ക് തൊഴില്‍ വീസ സംബന്ധമായ എല്ലാ നടപടിക്രമങ്ങളും ഇവിടെ പൂര്‍ത്തിയാക്കാം.
ആദ്യ തീര്‍ത്ഥാടക സംഘം കോഴിക്കോട് നിന്ന് പുറപ്പെടുക. മുന്‍ വര്‍ഷത്തേതിനേക്കാള്‍ വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് കേരളത്തിലെ തീര്‍ത്ഥാടകര്‍ക്ക് വേണ്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി അനുവദിച്ചിരിക്കുന്നത്. കോഴിക്കോടിനു പുറമേ കൊച്ചിയില്‍ നിന്നും നേരിട്ട് മദീനയിലേക്കാണ് യാത്ര പുറപ്പെടുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് രണ്ടാം ഗഡു അടക്കുന്നതിനുള്ള തീയതി നീട്ടി. രണ്ടാം ഗഡുവായി 1,20,000 രൂപ അടക്കേണ്ടത് ഏപ്രില്‍ അഞ്ചുവരെ നീട്ടിയതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍.
അമൃത രാജ്യറാണി എക്സ്പ്രസ് ഒരു മണിക്കൂര്‍ മുമ്പേ പുറപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക. ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ രാത്രി ഒന്‍പത് മണിക്കാവും യാത്ര ആരംഭിക്കുക.
ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിലാകും ഇന്‍ഡിഗോ സര്‍വീസ്. മാര്‍ച്ച് 31 വരെയുള്ള ശൈത്യകാല ഷെഡ്യൂളില്‍, രാവിലെ 5.10ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം 8 മണിക്ക് കുവൈത്തിലും 9 മണിക്ക് കുവൈത്തില്‍നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.05ന് കണ്ണൂരിലും എത്തും.
കോഴിക്കോട് ദുബായ് സെക്ടറില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ പുനരംഭിക്കുന്നതിന്റെ ഭാഗമായി, ഡി.ജി.സി.എയുടെ നിര്ദേശമുനുസരിച്ചുള്ള സുരക്ഷാ പരിശോധനയ്ക്കാണ് എമിറേറ്റ്സ് ഉന്നതല സംഘം കരിപ്പൂരിലെത്തിയത്. റണ്‍വേ ഓപ്പറേഷന് ഏരിയയും മറ്റും സംഘം പരിശോധിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളിലാണ് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നകല്‍ ഈ ആനുകൂല്യം മലയാളികള്‍ക്ക് മാത്രമാണ് എന്നതാണ് സവിശേഷത. ആഭ്യന്തര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 1,099 രൂപ മുതലും അന്താരാഷ്ട്ര യാത്രകള്‍ക്ക് ടിക്കറ്റ് നിരക്കുകള്‍ 4,999 രൂപയ്ക്കും തുടങ്ങും.