കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനായി ഗതാഗത പരിഷ്ക്കരണം നടപ്പിലാക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടെയുമാണ് തീരുമാനം. മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിപ്പൂര്‍ വിമാനത്താവള വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗമാണ് നടപടികള്‍ക്ക് രൂപം നല്‍കിയത്.
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് വിമാനത്താവളത്തിലെ പുതിയ ആഗമന ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് പാസഞ്ചര്‍ ബോര്‍ഡിംഗ് ബ്രിഡ്ജും തുറന്നുകൊടുത്തു.
കണ്ണൂര്‍-ദോഹ സെക്ടറില്‍ കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങാനൊരുങ്ങി വിമാനക്കമ്പനികള്‍. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ പുതിയ സര്‍വീസ് ഏപ്രില്‍ ആദ്യ വാരം മുതല്‍ ആരംഭിക്കും. സ്വകാര്യ കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കണ്ണൂര്‍- ദോഹ പ്രതിദിന സര്‍വീസ് മാര്‍ച്ചിലും തുടങ്ങും.
എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ഏപ്രില്‍ ഒന്നിന് ആരംഭിക്കും. ശനി, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസ്. രാവിലെ 7.10ന് കണ്ണൂരില്‍നിന്ന് പുറപ്പെടുന്ന വിമാനം ബഹ്റൈന്‍ വഴി 11.10ന് കുവൈത്തില്‍ എത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവര്‍ക്ക് ആദ്യഗഡു അടക്കുന്നതിനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. 81,000 രൂപയാണ് അടക്കേണ്ടത്. രണ്ടാംഗഡുവായി 1,20,000 രൂപ മാര്‍ച്ച് 20ന് മുമ്പാണ് അടക്കേണ്ടത്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് കരിപ്പൂരില്‍ നിന്ന് ഡല്‍ഹിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസ് ആരംഭിക്കുന്നു. മാര്‍ച്ച് 31 മുതലാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. മുന്‍പ് കോയമ്പത്തൂര്‍ വഴി പോയിരുന്ന സര്‍വ്വീസിന് പകരമാണ് നേരിട്ടുള്ള ഡല്‍ഹി സര്‍വീസ്.
കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍ പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു. മാര്‍ച്ച് 31നുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതോടെ ഹജ്ജ് സര്‍വ്വീസുകളും പുനരാരംഭിക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് മൂന്നര വര്‍ഷങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലേക്ക് നേരിട്ട് സര്‍വിസ് ആരംഭിക്കുന്നു. വ്യാഴാഴ്ച മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഇന്‍ഡിഗോ എയറാണ് സര്‍വിസ് ആരംഭിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വി.ജി.എഫ്) പദ്ധതിയിലുള്‍പ്പെടുത്തിയാണ് സര്‍വിസ്.
കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ പ്രവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യത്തിന് സംസ്ഥാന ബജറ്റില്‍ ഉത്തരമായി. വിദേശത്ത് മരണപ്പെടുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചിലവ് പൂര്‍ണമായും ഇനി നോര്‍ക്ക വഹിക്കും.