കേരളത്തില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. വിലക്ക് നീങ്ങിയതോടെ സൗദിയിലേക്കുള്ള കയറ്റമതി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. റിയാദ്, ജിദ്ദ, ദമ്മാം എയര്‍പോര്‍ട്ടുകളിലേക്കാണ് കേരളത്തില്‍ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കുന്നത്.
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല.
മെയ് 25 ന് കോട്ടയം റൂട്ട് വഴി ട്രെയിന്‍ ഗതാഗതം ഉണ്ടാകില്ല. ഇത് വഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ച് വിടുമെന്ന് റെയില്‍വെ വ്യക്തമാക്കി. നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ശ്രമം മെയ് 25 ന് തുടരുന്നതിനാലാണ് നിയന്ത്രണം.
ബജറ്റ് വിമാന കമ്പനിയായ ഗോ എയര്‍ മസ്കത്ത്- കണ്ണൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വിസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്നുമതലാണ് സര്‍വിസിന് തുടക്കമാവുകയെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു. പ്രതിദിനം മൂന്ന് സര്‍വിസുകളാണ് ഇപ്പോഴുള്ളത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) അനുമതി ലഭിച്ച പശ്ചാത്തലത്തില്‍ ഒരു മാസത്തിനകം സര്‍വിസ് പുനരാരംഭിക്കാന്‍ എയര്‍ ഇന്ത്യയുടെ ശ്രമം. ജംബോ വിമാനമായ ബി 747-400, ബി 777-300 ഇ.ആര്, ബി 777-200 എല്‍.ആര്, ബി 787-8 ഡ്രീം ലൈനര്‍ എന്നീ വിമാനങ്ങള്‍ക്കാണ് ഡി.ജി.സി.എയിലെ വിമാന സുരക്ഷ വിഭാഗത്തിന്റെ അനുമതി ലഭിച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ഗോ എയര്‍ പ്രഖ്യാപിച്ചു. മെയ് 31 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുക. മസ്കറ്റ്, അബുദാബി എന്നിവിടങ്ങളിലേക്കും തിരിച്ചും എല്ലാ ദിവസവും സര്‍വീസ് നടത്താനാണ് കമ്പനിയുടെ ആലോചന.
ജൂലൈ ഏഴിന് രാവിലെ 7.10നാണ് ആദ്യ ഹജ്ജ് വിമാനം കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുക. 308 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഇക്കുറി 10,464 പേരാണ് കരിപ്പൂരില്‍നിന്ന് യാത്ര തിരിക്കുന്നത്. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് വീണ്ടും അനുമതി ലഭിച്ചതോടെയാണ് ഹജ്ജ് സര്‍വിസിന് അനുമതി ലഭിച്ചത്.
ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ ഏഴിന് കരിപ്പൂരില്‍ നിന്ന് പുറപ്പെടും. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
മേയ് 30 മുതല്‍ ജൂണ്‍ രണ്ടു വരെ രാവിലെ ഏഴ് മണിക്ക് മസ്കത്തില് നിന്നും പുറപ്പെട്ടുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 12.10ന് കൊച്ചിയിലെത്തും. എന്നാല്‍, ജൂണ്‍ എട്ട്, ഒമ്പത് തിയതികളില്‍ സമയത്തില്‍ നേരിയ മാറ്റമുണ്ടാകും. പുലര്‍ച്ചെ 4.40ന് മസ്കത്തില് നിന്നും പുറപ്പെട്ട് രാവിലെ 9.50ന് കൊച്ചിയിലെത്തും.
പണം മടക്കി നല്കാന് എയര്‍ലൈന്‍സ് അധികൃതര്‍ തുടക്കത്തില്‍ തയാറാകാതിരുന്നത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചു. ടിക്കറ്റ് റദ്ദാക്കി പണം ആവശ്യപ്പെട്ട് കൂടുതല്‍ യാത്രക്കാര്‍ രംഗത്തെത്തിയതോടെയാണ് പണം മടക്കി നല്കിത്തുടങ്ങിയത്.