Currency

ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ സര്‍വ്വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Sunday, April 21, 2019 7:12 pm

കോഴിക്കോട്: ജിദ്ദ-കോഴിക്കോട് സെക്ടറില്‍ സ്പൈസ് ജെറ്റിന്റെ നേരിട്ടുളള സര്‍വ്വീസിന് തുടക്കമായി. സൗദിയ എയര്‍ലൈന്‍സിനും, എയര്‍ ഇന്ത്യക്കും പുറമെ ഇത് ആദ്യമായാണ് ഒരു സ്വകാര്യ വിമാനകമ്പനി ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യന്‍ ബജറ്റ് എയര്‍ലൈന്‍ കമ്പനിയായ സ്പൈസ് ജെറ്റ് ബോയിംഗ് 737 ന്യൂ ജനറേഷന്‍ വിമാനമുപയോഗിച്ചാണ് സര്‍വ്വീസ് ആരംഭിച്ചത്.

രാവിലെ 5.35ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം സൗദി സമയം 8.35ന് ജിദ്ദയിലെത്തി. എന്നാല്‍ സൗദി സമയം രാവിലെ 9.45ന് കോഴിക്കോട്ടേക്ക് തിരിച്ച് പറക്കേണ്ടിയിരുന്ന വിമാനം 10.25നാണ് പുറപ്പെട്ടത്. എങ്കിലും വൈകിട്ട് 6.05ന് കൃത്യസമയത്ത് തന്നെ ജിദ്ദയില്‍ നിന്നുള്ള യാത്രക്കാരെ കോഴിക്കോട്ടെത്തിച്ചു.

30 കിലോ ബാഗേജും, ഏഴ് കിലോ കാബിന്‍ ബാഗേജും അഞ്ച് ലിറ്റര്‍ സംസം ബോട്ടിലുമാണ് അനുവദിച്ചിട്ടുള്ളത്. ലാപ്ടോപ്പും, ഡ്യൂട്ടി ഫ്രീ ബാഗുകളും ഉള്‍പ്പെടെയാണ് ഏഴ് കിലോ കാബിന്‍ ബാഗേജില്‍ അനുവദിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x