ഈ മാസം 22, 24, 27, 29, 31 തീയതികളിലാണ് എമിറേറ്റ്സ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പ്രത്യേക സര്‍വീസ് നടത്തുന്നത്. യു.എ.ഇയില്‍ കുടങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമായിരിക്കും ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകാന്‍ കഴിയുക. ഈമാസം 21, 23, 25, 28, 30, സെപ്തംബര്‍ ഒന്ന് തിയതികളില്‍ കൊച്ചിയില്‍ ദുബായിലേക്കും വിമാനമുണ്ടാകും.