Currency

സംസ്ഥാനത്ത് ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധം, പിഴ 10,000 രൂപ വരെ; പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി

സ്വന്തം ലേഖകന്‍Sunday, July 5, 2020 1:45 pm
mask-covid

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചവ്യാധി നിയമത്തില്‍ ഭേദഗതി. ഒരു വര്‍ഷത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കി. നിയമലംഘകര്‍ക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കില്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദഗതി. അടുത്ത ഒരു വര്‍ഷത്തേക്ക്, അല്ലെങ്കില്‍ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദഗതി നിലവിലുളളത്. കൂടാതെ ലോക് ഡൗണ്‍ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നല്‍കുന്നുണ്ട്. അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല.

സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്ന രീതിയില്‍ കൊവിഡ് പടരുന്നതിനാലാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്കായി പകര്‍ച്ചവ്യാധി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. പകര്‍ച്ചവ്യാധി നിയമപ്രകാരമുളള കേസുകളില്‍ ഇനി കോടതി പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല, പൊലീസിന് അതാത് സ്ഥലങ്ങളില്‍ വെച്ച് തന്നെ പിഴ ഈടാക്കാം.

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദേശങ്ങള്‍:

1) പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണം ധരിക്കണം.

2) പൊതുസ്ഥലങ്ങളിലും പരിപാടികളിലും അടക്കം എല്ലായിടത്തും സാമൂഹിക അകലം (ആറ് അടി) നിര്‍ബന്ധമായും പാലിക്കണം.

3) രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല.

4) കല്യാണങ്ങള്‍ക്ക് ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയത്ത് 20 പേരും മാത്രം. സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.

5) റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളില്‍ തുപ്പരുത്.

6) കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരില്‍ കൂടുതല്‍ പാടില്ല. സാനിറ്റൈസര്‍ കടയുടമ ലഭ്യമാക്കണം.

7) മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x