Currency

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ട്രൂ നാറ്റ് ടെസ്റ്റ്; കേരളത്തിന്റെ ആവശ്യം തള്ളി

സ്വന്തം ലേഖകന്‍Tuesday, June 23, 2020 1:38 pm
covid-test

തിരുവനന്തപുരം: ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ട്രൂ നാറ്റ് ടെസ്റ്റ് നടത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. ട്രൂ നാറ്റ് ടെസ്റ്റിന് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. രോഗബാധിതര്‍ക്ക് പ്രത്യേക വിമാനമെന്ന നിര്‍ദേശവും കേന്ദ്രം നിരാകരിച്ചു. നിര്‍ദേശം അപ്രായോഗികമെന്നും വിദേശകാര്യ മന്ത്രാലയം കേരളത്തെ അറിയിച്ചിട്ടുണ്ട്.

രോഗബാധിതരും ഇല്ലാത്തവരും ഒരേ വിമാനത്തില്‍ വരുന്നത് കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകും എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. വിമാനത്തില്‍ കയറും മുന്‍പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു കേരളത്തിന്റെ ആദ്യ നിലപാട്. ടെസ്റ്റിന് വേണ്ടി വരുന്ന ചെലവും പരിശോധനാ സ്ഥലങ്ങളുടെ അപര്യാപ്തയും പ്രവാസികള്‍ ചൂണ്ടിക്കാട്ടുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തതോടെ ആന്റിബോഡി ടെസ്റ്റ് മതിയെന്നായി.

പ്രവാസികളുടെ പ്രതിഷേധം തുടര്‍ന്നപ്പോഴാണ് റിസല്‍റ്റ് വേഗം ലഭിക്കുന്ന ട്രൂ നാറ്റ് ടെസ്റ്റ് മതിയെന്ന് കേരളം നിര്‍ദേശിച്ചത്. ടെസ്റ്റിന് വേണ്ട കിറ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളിലെത്തിക്കാമെന്നും കേരളം അറിയിച്ചിരുന്നു. അതേസമയം നാളെ വരെ പരിശോധന ഇല്ലാതെ കേരളത്തിലേക്ക് വരാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x