ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ബോധവത്കരണം ലക്ഷ്യമിട്ടാണ് വീഡിയോ പ്രദര്‍ശനം. വിദ്യാര്‍ത്ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കള്‍ അകറ്റുന്നതിനും വേണ്ടിയാണിത്.
യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്സ് സ്പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന ബിഎസ്സി നഴ്സുമാരെ തെരഞ്ഞെടുക്കും. എന്‍ഐസിയു/ നഴ്സറി വിഭാഗത്തില്‍ കുറഞ്ഞത് മൂന്നു വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം. ശമ്പളം 4000-4500 ദിര്‍ഹം വരെ (ഏകദേശം 77,500 രൂപ മുതല്‍ 87,000 രൂപ വരെ) ലഭിക്കും.
ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ ജനുവരി 30 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായാണ് നിയന്ത്രണം. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകള്‍ പാസാകുന്നതിന് കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കരിയര്‍ എന്‍ഹാന്‍സ്മെന്റ് മുഖാന്തരം രണ്ടാം ഘട്ട പരിശീലനം നോര്‍ക്ക റൂട്ട്സ് നല്‍കും.
മാര്‍ച്ച് ഏഴ് മുതലാണ് പുതിയ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ ദിവസവും ഉച്ചക്ക് രണ്ടിന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചിന് ദമ്മാമില്‍ എത്തും. തിരികെയുള്ള സര്‍വീസുകള്‍ മാര്‍ച്ച് 29 വരെ പുലര്‍ച്ചെ 5.25ന് ദമ്മാമില്‍ നിന്ന് പുറപ്പെട്ട് ഉച്ചക്ക് 12.35ന് തിരുവനന്തപുരത്ത് എത്തും. മാര്‍ച്ച് 30 മുതല്‍ രാത്രി 12.55ന് പുറപ്പെട്ട് രാവിലെ 8.20ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരണം.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകള്‍ ഫെബ്രുവരി 16 മുതലാണ് പുനരാരംഭിക്കുന്നത്. പ്രതിദിന സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 28 വരെ വിന്റര്‍ ഷെഡ്യൂളിലും മാര്‍ച്ച് 29 മുതല്‍ സമ്മര്‍ ഷെഡ്യൂളിലുമാണ് സര്‍വിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ഷെഡ്യൂളിലും സര്‍വിസിന്റെ സമയത്തിലും വ്യത്യാസമുണ്ട്.
ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് മുഖേന നിയമനം. ബിഎസ്സി നഴ്സിങ്ങും കുറഞ്ഞത് നാലു വര്‍ഷം പ്രവൃത്തി പരിചയവുമുള്ള നഴ്സുമാര്‍ക്കും എംബിബിഎസും, എം ഡിയും, നിശ്ചിത പ്രവൃത്തി പരിചയവുമുള്ള ഡോക്ടര്‍മാര്‍ക്കുമാണ് അവസരമുള്ളത്.
ലോകകേരള സഭയ്ക്ക് നിയമപരിരക്ഷ നല്‍കാനുള്ള ബില്‍ കാലതാമസമില്ലാതെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ നീക്കം. ബജറ്റ് സമ്മേളനത്തിന് ശേഷമുള്ള നിയമസഭ സമ്മേളനത്തിന്റെ പരിഗണനയ്ക്ക് ബില്‍ കൊണ്ട് വന്നേക്കും. രണ്ടാം ലോകകേരള സഭയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നെങ്കിലും പരിപാടി വന്‍ വിജയമായിരിന്നുവെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്, ഖുര്‍ആന്‍ അധ്യാപകരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം. മൂന്നൂറോളം ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. അറബിക്, ഖുര്‍ആന്‍ വിഷയങ്ങളില്‍ ബിരുദവും ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65,000 രൂപയാണ് അടിസ്ഥാന ശമ്പളം.
നാളെ (31/12/19) രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന സര്‍വീസ് അവസാനിക്കുക പിറ്റേന്ന് (1/1/2020) പുലര്‍ച്ചെ ഒരു മണിക്കാവും. പുതുവത്സര ദിനത്തില്‍ രാവിലെ ആറു മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1.30 വരെ സര്‍വീസ് ഉണ്ടാവും. ജനുവരി രണ്ടാം തീയതി പതിവു പോലെ 6-10 ആയിരിക്കും സര്‍വീസ്. മൂന്നാം തീയതി രാവിലെ അഞ്ചിനു സര്‍വീസ് ആരംഭിച്ച് രാത്രി 11.10 വരെ തുടരും.