Currency

കൊറോണ; സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ബോധവത്ക്കരണ വീഡിയോ പ്രദര്‍ശിപ്പിക്കും

സ്വന്തം ലേഖകന്‍Monday, February 3, 2020 1:26 pm
corona-video
Nominations-2020

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഇന്ന് കൊറോണ വൈറസ് ബോധവത്ക്കരണ വീഡിയോ പ്രദര്‍ശിപ്പിക്കും. ആരോഗ്യവകുപ്പ് തയ്യാറാക്കിയ ബോധവല്‍ക്കരണ വീഡിയോ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ക്കും ബോധവത്കരണം ലക്ഷ്യമിട്ടാണ് വീഡിയോ പ്രദര്‍ശനം. വിദ്യാര്‍ത്ഥികളില്‍ കൃത്യമായ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കള്‍ അകറ്റുന്നതിനും വേണ്ടിയാണിത്.

അതേസമയം, സംസ്ഥാനത്ത് 206 പേര്‍ കൂടി നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവര്‍ 2000 ത്തോളം പേരായി. ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലപ്പുറത്താണ് കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്, 307 പേര്‍. കോഴിക്കോട് 284 ഉം എറണാകുളത്ത് 251 പേരും നിരീക്ഷണത്തിലാണ്. 28 ദിവസം നിരീക്ഷണം തുടരും.


MONIER (1)

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x