Currency

ഇന്‍ഡിഗോ മസ്‌കത്ത്- കൊച്ചി സര്‍വിസ് ഫെബ്രുവരി 16 മുതല്‍

സ്വന്തം ലേഖകന്‍Thursday, January 9, 2020 11:15 am

കൊച്ചി: ഇന്‍ഡിഗോ മസ്‌കത്തില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വിസ് പുനരാരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ത്തിവെച്ച സര്‍വിസുകള്‍ ഫെബ്രുവരി 16 മുതലാണ് പുനരാരംഭിക്കുന്നത്. പ്രതിദിന സര്‍വിസിന്റെ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 28 വരെ വിന്റര്‍ ഷെഡ്യൂളിലും മാര്‍ച്ച് 29 മുതല്‍ സമ്മര്‍ ഷെഡ്യൂളിലുമാണ് സര്‍വിസ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ടു ഷെഡ്യൂളിലും സര്‍വിസിന്റെ സമയത്തിലും വ്യത്യാസമുണ്ട്.

വിന്റര്‍ ഷെഡ്യൂളില്‍ കൊച്ചിയില്‍നിന്ന് രാത്രി 11ന് പുറപ്പെട്ട് പുലര്‍ച്ചെ 1.25ന് മസ്‌കത്തിലെത്തും. തിരിച്ച് 2.25ന് പുറപ്പെട്ട് പുലര്‍ച്ചെ 7.30ന് കൊച്ചിയിലെത്തും. സമ്മര്‍ ഷെഡ്യൂളില്‍ രാത്രി 8.55നാണ് കൊച്ചിയില്‍നിന്ന് വിമാനം പുറപ്പെടുക. രാത്രി 10.55ന് മസ്‌കത്തില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനം തിരിച്ച് 11.55ന് പുറപ്പെട്ട് പുലര്‍ച്ചെ 5.05ന് കൊച്ചിയിലിറങ്ങും. മാര്‍ച്ച് 15 വരെ ഒരു വശത്തേക്ക് 43.2 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. 16ന് ഇത് 56.7 റിയാലായി ഉയരും.

നേരത്തേ കോഴിക്കോട്ടുനിന്നും കൊച്ചിയില്‍നിന്നും ഇന്‍ഡിഗോ സര്‍വിസ് നടത്തിയിരുന്നു. എന്നാല്‍, കോഴിക്കോട്ടുനിന്നുള്ള സര്‍വിസ് 2018 നവംബര്‍ മുതലും കൊച്ചിയില്‍നിന്നുള്ളത് 2019 ഏപ്രില്‍ മുതലും നിര്‍ത്തലാക്കിയത് പ്രവാസികള്‍ക്ക് ഇരുട്ടടിയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x