യുഎഇയില്‍ വീണ്ടും ലോക്ഡൗണ്‍ വരികയാണെന്ന പ്രചാരണം തള്ളി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും എന്നായിരുന്നു സമൂഹ മാധ്യമങ്ങള്‍ മുഖേനയുള്ള വ്യാജപ്രചാരണം. ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുമെന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
10-12 ക്ലാസുകളിലെ കുട്ടികള്‍ക്ക് സ്കൂളിലെത്തി പഠിക്കാന്‍ അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ഉപാധികളോടെ അനുമതി നല്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കോവിഡ് മാനദണ്ഡം അനുസരിച്ച് സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സ്കൂളില്‍ എത്തേണ്ടത്. താല്പര്യമില്ലാത്തവര്ക്ക് ഇലേണിങ് തുടരാം.
കാല്‍നട യാത്രക്കാര്‍ക്ക് വഴികൊടുക്കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയുള്ള നടപടി അബുദാബി പൊലീസ് ശക്തമാക്കി. ഇത്തരം അപകടം വര്‍ധിച്ച പശ്ചാത്തലത്തിലാണു നടപടി. നിയമലംഘകര്‍ക്ക് 500 ദിര്‍ഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.
വീടുകളിലെ ഒത്തുചേരല്‍ 10 പേരില്‍ പരിമിതപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരില്‍ കൂടാന്‍ പാടില്ലെന്ന് ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു. എന്നാല്‍ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലെ ഒത്തുചേരലില്‍ പെങ്കടുക്കാന്‍ പാടുള്ളൂ. ഒത്തുചേരുന്നവര്‍ 24 മണിക്കൂര്‍ മുന്‍പ് കോവിഡ് പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പാക്കണം.
ദുബായിലോ വടക്കന്‍ എമിറേറ്റിലോ പോയി അബുദാബിയില്‍ തിരിച്ചെത്തി 6 ദിവസത്തിനകം കോവിഡ് പിസിആര്‍ പരിശോധന നടത്തിയിട്ടില്ലെങ്കില്‍ വന്‍ പിഴ. കോവിഡ് ടെസ്റ്റിന് വിസമ്മതിക്കുന്നവര്‍ക്കു 5000 (1 ലക്ഷം രൂപ) ദിര്‍ഹം വരെ പിഴ ഉണ്ടാകുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പ് മുതല്‍ സ്കൂളിലേക്കുള്ള യാത്ര വരെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിധമാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ഈ മാസം 30 വരെ അപേക്ഷ സ്വീകരിക്കും. ‘ഹയ്യാക്കും’ എന്ന പേരിലാണ് മുന്‍നിര ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്.
കോവിഡ് രോഗികളുമായി നേരിട്ട് ഇടപെടേണ്ടി വരുന്നവര്‍ക്കാണ് വാക്സിന് നല്‍കുക. വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയമവിധേയമായി വാക്സിന് നല്‍കാം. ജൂലൈ 16 മുതല്‍ അബൂദബിയില്‍ കോവിഡ് വാക്സിന് പരീക്ഷണം തുടരുകയാണ്.
കെട്ടിട വാടക തര്‍ക്കം പരിഹരിക്കാന്‍ അബുദാബയില്‍ റിയല്‍ എസ്റ്റേറ്റ് ഡിസ്പ്യൂട്ട് സെന്റര്‍ സ്ഥാപിക്കുന്നു. വാടക കരാര്‍ (തൗതീഖ്), കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള മറ്റു പ്രശ്നങ്ങള്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുമെന്ന് ജുഡീഷ്യല്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറി യൂസഫ് സഈദ് അല്‍ അബ്രി പറഞ്ഞു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ നഗരസഭാ, ഗതാഗത വകുപ്പും അബുദാബി ജുഡീഷ്യല്‍ വകുപ്പം തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
രോഗലക്ഷണം കണ്ടെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. രോഗം സ്ഥിരീകരിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. വീണ്ടും പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചാലേ സ്കൂളിലേക്കു പ്രവേശിപ്പിക്കൂ. വിദേശത്തുനിന്ന് എത്തുന്ന വിദ്യാര്‍ഥികളും 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജരാകാം.
ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലും പിടിച്ചെടുക്കുന്ന വാഹനങ്ങളുടെ നിയമത്തിലും മാറ്റംവരുത്തി അബുദാബി പൊലീസ് ഗതാഗത നിയമം പരിഷ്കരിച്ചു. റോഡില്‍ മത്സരയോട്ടം നടത്തിയാലും റെഡ് സിഗ്നല്‍ മറികടന്നാലും പൊലീസ് വാഹനങ്ങള്‍ കേടുവരുത്തിയാലും അര ലക്ഷം ദിര്‍ഹം (10 ലക്ഷത്തോളം രൂപ) പിഴ ഈടാക്കും.