ദേശീയ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലുള്ള പരിശോധനയ്ക്കു പുറമേയാണ് വീടുകളില്‍ എത്തിയുള്ള പരിശോധന. രോഗികള്‍, സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍, തൊഴിലാളികള്‍, പൊലീസ്, സൈനികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, പുരോഹിതര്‍ എന്നിവര്‍ക്കും സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്. ജൂണിലാണ് വീടുകള്‍ കയറിയുള്ള പരിശോധന ആരംഭിച്ചത്.