വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാന്‍ ഇനി നാല് ദിവസം കൂടി സമയമെന്ന് യു.എ.ഇ. മാര്‍ച്ച് ഒന്നിനു ശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ ഒന്നുകില്‍ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പിഴ കൂടാതെ രാജ്യം വിടാനുള്ള അവസാന സമയപരിധി സെപ്റ്റംബര്‍ 11 ആണ്.
അബുദാബി എമിറേറ്റില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായ ആറ് ദിവസം അവിടെ താമസിച്ചവര്‍ ആറാമത്തെ ദിവസം കൊവിഡ് പി.സി.ആര് പരിശോധനയ്ക്ക് വിധേയമാകണം. ഇത് സംബന്ധിച്ച പുതിയ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു. വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
മരുന്ന് കൈകാര്യം ചെയ്യാത്ത മൈന്‍ഡ് കെയര്‍ പ്രഫഷന്, ലൈഫ് കെയര്‍ പ്രഫഷന് വിഭാഗത്തില്‍ പെടുന്ന സാമൂഹിക പ്രവര്‍ത്തകര്‍ക്കാണു പുതിയ നിയമം ബാധകമാകുക. അംഗീകൃത സംഘടനകള്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് ഇനി ലൈസന്‍സുള്ള വിദഗ്ധരെയാണ് ഉപയോഗപ്പെടുത്തേണ്ടത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്ക്ക് മക്കളെ നോക്കാന്‍ ശമ്പളത്തോടുകൂടി അവധി ലഭിക്കും. 5 ദിവസത്തെ അവധിയാണ് ലഭിക്കുക. ഇതുസംബന്ധിച്ച ഫെഡറല്‍ തൊഴില്‍ നിയമ ഭേദഗതി യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അംഗീകരിച്ചു.
യുഎഇയില്‍ നഴ്സറി സ്കൂളുകള്‍ക്കും ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് അനുമതി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ചിലാണ് നഴ്സറി സ്കൂളുകള്‍ അടച്ചത്.
രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പഠനമായാലും സ്കൂളിലെ പഠനമായാലും ട്യൂഷന് ഫീസ് പൂര്‍ണമായും നല്‍കണം. ഫുള്‍ഡേ, ഹാഫ്ഡേ, ഒന്നിടവിട്ട ദിവസങ്ങളിലെ പഠനം, ആഴ്ചകളിലെ പഠനം എന്നിങ്ങനെ ഏത് രീതി അവലംബിച്ചാലും ഫീസില്‍ മാറ്റമുണ്ടാവില്ല. ബസ് ഫീസ് കുറക്കാനും സ്കൂളുകള്‍ക്ക് കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലേസര്‍ ചികിത്സയ്ക്ക് പണവും സമയവും കുറവാണെന്നതാണ് പ്രത്യേകത. 50 ദിര്‍ഹമാണു നിരക്ക്. യുഎഇയുടെ വിവിധ ഭാഗങ്ങളിലായി 12 പരിശോധനാ കേന്ദ്രങ്ങളുണ്ട്. ഗന്തൂത്ത്, അല്‍ഹിലി വെഡിങ് സെന്റര്‍, അജ്മാന് കേന്ദ്രങ്ങളില്‍ തമൂഹ് ഹെല്‍ത്ത് കെയര്‍ വെബ്സൈറ്റ് വഴിയും മറ്റു കേന്ദ്രങ്ങളില്‍ സേഹ ആപ് വഴിയും ബുക്ക് ചെയ്യണം.
നാട്ടിലേക്കുള്ള യാത്രക്കാരുടെ തിരക്കു കുറഞ്ഞതോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസ് ഇലക്ട്ര സ്ട്രീറ്റിലെ പഴയ സ്ഥലത്തേക്കു തന്നെ മാറ്റി. വന്ദേഭാരത് മിഷന് വിമാന ടിക്കറ്റെടുക്കാന്‍ അകലം പാലിക്കാതെ വന്‍ ജനക്കൂട്ടം എയര്‍ലൈന്‍ ഓഫിസിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. ഇതോടെ പൊലീസ് എത്തി ഓഫീസ് പൂട്ടിക്കുകയായിരുന്നു.
അംഗീകൃത കേന്ദ്രങ്ങളില്‍നിന്ന് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. നേരത്തെ അതത് വിമാനത്താവളത്തില്‍ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് മതിയായിരുന്നു. ഇതോടെ അബുദാബി, ദുബായ് വിമാനത്താവളത്തില്‍ നടത്തിയിരുന്ന റാപ്പിഡ് ടെസ്റ്റ് നിര്‍ത്തലാക്കി.
സാമൂഹിക അകലം ഉള്‍പെടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുസ്ഥലങ്ങളില്‍ എത്തുന്നവരെ സിസിടിവി ക്യാമറകള്‍ ഉപയോഗിച്ച് തല്‍സമയം പിടികൂടുമെന്ന് അബുദാബി സാമ്പത്തിക വികസന വിഭാഗം അറിയിച്ചു. ചെറുതും വലുതുമായ സ്ഥാപനങ്ങളിലെ ജീവനക്കാരെയും സന്ദര്‍ശകരെയും സിസിടിവി ക്യാമറ വഴി നിരീക്ഷിച്ചാണ് നിയമലംഘകരെ പിടികൂടുക.