സൗജന്യ വൈഫൈ സേവനം ലഭ്യമാക്കി അബുദാബിയിലെ 6 പാര്‍ക്കുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുന്നു. ഖാലിദിയ പാര്‍ക്ക്, ഹെറിറ്റേജ് പാര്‍ക്ക്, ക്യാപിറ്റല്‍ പാര്‍ക്ക്, പോസ്റ്റ് ഓഫിസ് പാര്‍ക്ക്, ഷെയ്ഖ് ഹസ്സ പാര്‍ക്ക്, ഫാമിലി പാര്‍ക്ക് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ സൗജന്യ വൈഫൈ സൗകര്യം ഒരുക്കുന്നത്. നഗരസഭയാണ് പുതിയ സൗകര്യം സജ്ജമാക്കിയത്.