Currency

അബുദാബിയില്‍ സുരക്ഷയ്ക്കായി കൂടുതല്‍ നൂതന ക്യാമറകള്‍ സ്ഥാപിച്ചു

സ്വന്തം ലേഖകന്‍Monday, September 23, 2019 4:51 pm

അബുദാബി: എമിറേറ്റില്‍ നിയമലംഘനം പകര്‍ത്താന്‍ പുതിയ ക്യാമറകള്‍ സ്ഥാപിച്ചു. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത റോഡുകളിലാണ് നൂതന ക്യാമറകള്‍ സ്ഥാപിക്കുന്നത്. പിന്നീട് കൂടുതല്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കും.

റെഡ് സിഗ്‌നല്‍ മറികടക്കുന്നവരെയും അമിത വേഗത്തില്‍ വാഹനമോടിക്കുന്നവരെയും പിടികൂടാനാണ് പുതിയ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് അറിയിച്ചു. കാല്‍നട യാത്രക്കാര്‍ക്ക് റോഡിന് കുറുകെ കടക്കാന്‍ അവസരം നല്‍കാത്ത ഡ്രൈവര്‍മാരെ പിടികൂടാനായി പുതിയ ക്യാമറകള്‍ സ്ഥാപിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x