അധികസമയം ജോലി ചെയ്യുന്ന എല്ലാവര്ക്കും അധിക വേതനത്തിനും അര്‍ഹതയുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രാലയം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു. റമദാനില്‍ രണ്ട് മണിക്കൂറാണ് ഓവര്‍ടൈം ജോലി ചെയ്യാന്‍ കഴിയുന്നത്. രാത്രി ഒന്‍പത് മണി വരെയുള്ള സമയത്താണ് ഓവര്‍ടൈം ജോലിയെങ്കില്‍ സാധാരണ വേതനത്തിന്റെ 25 ശതമാനം അധികം ലഭിക്കണം.
രാജ്യത്ത് 3354 കുട്ടികള്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റസണ്‍ഷിപ്പ് അറിയിച്ചു. വിദേശി പുരുഷന്മാരെ വിവാഹം ചെയ്ത സ്വദേശി സ്ത്രീകളുടെ മക്കള്‍ക്കാണ് പൗരത്വം നല്‍കുന്നത്.
സൂപ്പര്‍ 98 പെട്രോളിന് ഇപ്പോള്‍ 2.48 ദിര്‍ഹം വിലയുള്ളത് അടുത്ത മാസം 2.53 ദിര്‍ഹമായി ഉയരും. സ്പെഷ്യല്‍ 95ന് അടുത്തമാസം 2.42 ദിര്‍ഹമായിരിക്കും വില. ഇപ്പോള്‍ ഇത് 2.34 ദിര്‍ഹമാണ്. ഡീസലിന്റെ വിലയിലും വര്‍ദ്ധനവുണ്ട്. ഇപ്പോളുള്ള 2.53 ദിര്‍ഹത്തിന് പകരം ജൂണ്‍ ഒന്നു മുതല്‍ 2.56 ദിര്‍ഹം നല്‍കേണ്ടിവരും.
യു.എ.ഇ മന്ത്രിസഭയാണ് 1500 സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് പിന്‍വലിച്ച് സേവനങ്ങള്‍ സൗജന്യമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വിദേശനിക്ഷേപത്തിനും പ്രോല്‍സാഹനം നല്കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. ചില ഫീസുകളില്‍ ഭേദഗതി വരുത്താനും തീരുമാനമുണ്ട്.
യു.എ.ഇയില്‍ മത്സ്യസമ്പത്ത് വന്‍തോതില്‍ കുറയുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ബദല്‍ നടപടി ശക്തം. അബൂദബി പരിസ്ഥിതി ഏജന്‍സിയാണ് പുതിയ മത്സ്യകൃഷി നയം അവതരിപ്പിച്ചത്. ജൈവ വൈവിധ്യ-സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ കണ്വെന്ഷന് പോലുള്ള ആഗോള നയങ്ങളോടും പൊരുത്തപ്പെടുന്നതാണ് പുതിയ നയം.
ജിപിഎസുമായി ബന്ധിപ്പിക്കുന്ന പ്രത്യേക ട്രാക്കര്‍ വാഹനത്തില്‍ സ്ഥാപിച്ചാണ് പൊലീസ് നിരീക്ഷിക്കുക. ഇങ്ങനെ സ്മാര്‍ട്ട് ലോക്ക് സ്ഥാപിച്ച വാഹനം സ്റ്റാര്‍ട്ട് ചെയ്യുകയോ നിശ്ചിത ദൂരത്തിലധികം ഓടിക്കുകയോ ചെയ്താല്‍ പൊലീസിന് വിവരം ലഭിക്കും. 50 മീറ്ററിനപ്പുറത്തേക്ക് നീങ്ങിയാല്‍ നിയമ ലംഘനമായി കണക്കാക്കും. സ്മാര്‍ട്ട് ലോക്ക് ഇളക്കാന്‍ ശ്രമിച്ചാലും പിടിവീഴും.
പരിധിയിലേറെ ആളുകളെ താമസിപ്പിക്കുക, കെട്ടിടങ്ങള്‍ക്ക് അനുമതി നേടാതിരിക്കുക തുടങ്ങിയ നഗരസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമ ലംഘനങ്ങള്‍ക്കൊപ്പം ജല, വൈദ്യുതി ദുരുപയോഗവും നിരീക്ഷിക്കും. ഈ വര്‍ഷം 740 നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായും അറിയിച്ചു.
ആരോഗ്യവകുപ്പിന്റെ നിയമങ്ങള്‍ പിന്തുടരുന്നതും സ്വതന്ത്ര പ്രവര്ത്തനാനുമതിയുള്ളതും ആയിരിക്കും പുതിയ കേന്ദ്രം. തൊഴിലാളികളുടെ ജോലിസ്ഥലത്തുണ്ടാകുന്ന ഗുരുതരമായ അപകടം പരുക്ക് എന്നിവ അബുദാബി ഹെല്‍ത്ത് സെന്ററായിരിക്കും കൈകാര്യം ചെയ്യുക. എല്ലാ വിഭാഗത്തിലെയും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഇവിടെ ലഭ്യമാകും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ശൈഖ് മുഹമ്മദ് ഇക്കാര്യം ഇംഗ്ലീഷിന് പുറമെ ഹിന്ദിയിലും ട്വീറ്റ് ചെയ്യുകയും ചെയ്തു.
യുഎഇയില്‍ റോഡില്‍ വാഹനവുമായി മത്സരയോട്ടം നടത്തുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക് പോയിന്റും ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തേക്കു വാഹനം കണ്ടുകെട്ടും. സമൂഹ മാധ്യമങ്ങളില്‍ അടക്കം ബോധവല്കരണവും തുടങ്ങി.