യുഎഇയില്‍ ഈ വര്‍ഷം ഇതുവരെ 5.6 ലക്ഷം ബിസിനസ് ലൈസന്‍സുകള്‍ നല്‍കിയതായി സാമ്പത്തിക മന്ത്രാലയം. 2018ല്‍ ഇതേ കാലയളവില്‍ നല്കിയതിനെക്കാള് 3.7% വര്‍ധന. അബുദാബിയിലും ദുബായിലും കൂടി 3,94,083 ലൈസന്‍സുകളാണു വിതരണം ചെയ്തത്.
ഭക്ഷ്യസുരക്ഷാ നിയമ ലംഘനം ആവര്‍ത്തിച്ച അല്‍ഐനിലെ പാല്, ജ്യൂസ് ഉല്പാദന കേന്ദ്രം താല്‍ക്കാലികമായി അടപ്പിച്ചു. ഉല്പാദന, സംസ്കരണ പ്ലാന്റിനുള്ളില്‍ പ്രാണികളുള്‍പ്പെടെ ഒട്ടേറെ നിയമ ലംഘനങ്ങള്‍ ഇവിടെ കണ്ടെത്തി. അല്‍ഐന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുള്ള അല്‍ അലാമിയ ഡയറി ആന്‍ഡ് ജ്യൂസ് ഫാക്ടറിയാണ് അടപ്പിച്ചത്.
റമസാനിലെ 27ാം രാവില്‍ വനിതകള്‍ക്ക് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്കും തിരിച്ചും സൗജന്യ ബസ് സര്‍വീസ്. ബവാബത് അല്‍ ഷര്‍ഖ് മാള്‍, ഷഹാമയിലെ വെഡ്ഡിങ് ഹാള്‍ എന്നിവിടങ്ങളില്‍ നിന്ന് ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലേക്കും തിരിച്ചും യാത്രാ സൗകര്യമുണ്ടാകും.
കേടായതും പ്രവര്‍ത്തനം നിലച്ചതുമായ വാഹനങ്ങളുടെ പാര്‍ക്കിങ്ങിനായി മുസഫ വ്യവസായ മേഖലയില്‍ പ്രത്യേക സ്ഥലം സജ്ജമാക്കിയതായി അബുദാബി നഗരസഭ അറിയിച്ചു. സെക്ടര്‍ എം18ലുള്ള പാര്‍ക്കിങില്‍ വാഹനം നിര്‍ത്തിയിടുന്നതിന് ഒരു ദിവസത്തിന് 10 ദിര്‍ഹം, 15 ദിവസത്തിന് 125 ദിര്‍ഹം, ഒരു മാസത്തിന് 225 ദിര്‍ഹം വീതമാണു നിരക്ക്.
ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ഡല്‍ഹി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്ന് വാങ്ങി സാക്ഷ്യപ്പെടുത്തി അയക്കണമെന്നായിരുന്നു അറിയിപ്പ്.
യു.എ.ഇ ഡ്രൈവിങ് പരിശീലനത്തിന് ഇന്ത്യയിലും സൗകര്യം വരുന്നു. കേരളത്തിലടക്കം യു.എ.ഇ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനും എമിറ്റേറ്റ്സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ധാരണയിലെത്തി. ഈ കേന്ദ്രങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ യു.എ.ഇയിലെത്തിയാല്‍ ലൈസന്‍സ് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാം.
ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസയും ഓഫര്‍ ലെറ്ററും പരിശോധിക്കാന്‍ എംബസി സംവിധാനമൊരുക്കുന്നു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങിന്റെ കീഴില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രവര്‍ത്തിക്കുന്ന പ്രവാസി ഭാരതീയ സഹായതാ കേന്ദ്രത്തിലാണ് (പിബിഎസ്കെ) ഇതിനുള്ള സൗകര്യമുള്ളത്.
എത്രയും വേഗം വാട്സ്ആപ് അപ്ഡേറ്റ് ചെയ്യണമെന്ന് ടിആര്‍എ സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച മുന്നറിയിപ്പില്‍ പറയുന്നു. വാട്ട്സ് ആപ്പ് ഉപയോഗിക്കുന്ന ഫോണുകളില്‍ നിരീക്ഷണ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടിആര്‍എയുടെ മുന്നറിയിപ്പ്.
ഒരിടത്തുനിന്ന് എടുത്ത പ്രീമിയം ടിക്കറ്റ് എമിറേറ്റിലെ വിവിധ സ്ഥലങ്ങളിലുള്ള പ്രീമിയം, സ്റ്റാന്‍ഡേര്‍ഡ് പാര്‍ക്കിങുകളില്‍ ഉപയോഗിക്കാം. സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റാണ് എടുത്തതെങ്കില്‍ ആ വിഭാഗത്തിലുള്ള പാര്‍ക്കിങില്‍ മാത്രമേ ഉപയോഗിക്കാനാവൂയെന്ന് മവാഖിഫ് മേധാവി ഖാമിസ് അല്‍ ദഹ്മാനി വ്യക്തമാക്കി.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (ഏകദേശം 28 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയ മലയാളിയെത്തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ജോലി സ്ഥലത്തെത്തി. ഒന്നാം സമ്മാനം നേടിയ കെ.എസ് ഷോജിത്തിനെ നറുക്കെടുപ്പ് നടന്ന വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ പലതവണ വിവരമറിയിക്കാനായി വിളിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ലഭിച്ചില്ല.