വേനലവധിക്കാലത്തെ തിരക്കിനു മുന്നോടിയായി അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ സേവനം മെച്ചപ്പെടുത്തുന്നു. വിമാനത്താവളത്തിലെത്തുന്നവര്‍ക്കു കസ്റ്റംസ്, ബാഗേജ്, എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാനുള്ള സ്മാര്‍ട്ട് ഗേറ്റ് അടക്കമുള്ള സേവനങ്ങളാണു നൂതന സംവിധാനത്തോടെ പരിഷ്കരിക്കുന്നത്. പുതിയ കരാറനുസരിച്ച് യാത്രാ നടപടികളുടെ സമയം ഗണ്യമായി കുറയും.
അബുദാബിയിലെ 500 മാളുകള്‍ മെഗാ സെയിലിന്റെ ഭാഗമായി. മറീന മാള്‍, വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, ഡല്‍മ മാള്‍, ബവാഡി മാള്‍, ഹിലി മാള്‍, അല്‍ജിമി മാള്‍ തുടങ്ങിയവയില്‍ 90% വിലക്കുറവുണ്ടായിരുന്നു. 24 മണിക്കൂര്‍ നീണ്ട മേളയിലൂടെ കോടികളുടെ വ്യാപാരമാണു നടന്നത്.
യാസ് മാളും, യാസ് ഐലന്റും സുരക്ഷാകാരണങ്ങളാല്‍ മണിക്കൂറുകളോളം അടച്ചിട്ടു. പെരുന്നാള്‍ ദിവസം രാവിലെ 9നാണ് നല്ല തിരക്ക് അനുഭവപ്പെട്ടിരുന്ന യാസ്മാളും യാസ് ഐലന്റും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ ഫെറാറി വേള്‍ഡില്‍ നിന്നും സന്ദര്‍ശകരെ ഒഴിപ്പിച്ചു. സന്ദര്‍ശകരെ മുഴുവന്‍ ഒഴിപ്പിച്ച് പരിശോധന നടത്തിയ ശേഷം ഉച്ചക്ക് മാള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.
10 ദശലക്ഷം ദിര്‍ഹം (18.86 കോടി രൂപ)യാണ് സമ്മനം. ആര്. സഞ്ജയ് നാഥ് എടുത്ത 211711 എന്ന ടിക്കറ്റിനാണ് സമ്മാനം. കൂട്ടുകാരുമായി ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും സമ്മാനം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണത്തെ നറുക്കെടുപ്പിലും ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. പത്ത് സമ്മാനങ്ങളില്‍ ഒന്‍പതും ഇന്ത്യക്കാര്‍ക്കാണ്.
27ാം രാവില്‍ അബുദാബി ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ ഇമാം ഇദ്രീസ് അക്ബര്‍ നേതൃത്വം നല്കിയ പ്രാര്‍ഥനയ്ക്ക് എത്തിയത് 64,000 പേര്. 35,900 പേര്‍ക്ക് ഇഫ്താര്‍ നല്കി. ഫുജൈറയിലെ ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ നിശാ പ്രാര്‍ഥനയ്ക്ക് 5103 പേര് എത്തിയിരുന്നു.
ട്രാഫിക് ആന്‍ഡ് ലൈസന്‍സിങ് വിഭാഗത്തിനു കീഴിലുള്ള ഹാപ്പിനസ് സെന്റര്‍ പെരുന്നാള്‍ അവധി ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു. അബുദാബി, അല്‍ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലെ സേവന കേന്ദ്രങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തിക്കുക.
യുഇഎഇയില് ജോലി ചെയ്യുന്ന ആകെ ജീവനക്കാരില്‍ 54 ശതമാനവും 2019ല്‍ ശമ്പളം കൂടുമെന്ന് വിശ്വസിക്കുന്നതായി ബൈത്ത് ഡോട്ട് കോമിന്റെ സര്‍വേ റിപ്പോര്‍ട്ട്. ഇവരില്‍ 17 ശതമാനം പേരും ഈ വര്‍ഷം ശമ്പളത്തില്‍ 10 ശതമാനത്തിന്റെയെങ്കിലും വര്‍ദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നിന്ന് ഏറ്റവുമധികം പണം നാട്ടിലേക്കയച്ചത് ഇന്ത്യക്കാര്‍. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. യുഎഇയില്‍ നിന്നു വിവിധ രാജ്യങ്ങളിലേക്ക് അയച്ചിട്ടുള്ള 169.2 ബില്യണ്‍ ദിര്‍ഹത്തില്‍ 38.1% പോയത് ഇന്ത്യയിലേക്കാണ്.
നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയപ്പോള്‍ യുഎഇ തലസ്ഥാനമായ അബൂദാബിയിലെ അഡ്നോക് ടവറില്‍ മോദിയുടെ ചിത്രം തെളിഞ്ഞു. മോദിയുടെയും അബൂദാബി കിരീടവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും സൗഹൃദം കൂടി സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ മിന്നിതെളിഞ്ഞത്.
പെരുന്നാള്‍ അവധി ദിനങ്ങളില്‍ അബുദാബിയില്‍ പാര്‍ക്കിങ് സൗജന്യമായിരിക്കുമെന്നു ഗതാഗത വകുപ്പ് അറിയിച്ചു. ജൂണ്‍ 2 മുതല്‍ 8 രാവിലെ 7.59 വരെയാണു സൗജന്യ പാര്‍ക്കിങ് അനുവദിക്കുക. നിരോധിത സ്ഥലങ്ങളിലും മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസ്സമുണ്ടാകും വിധവും പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.