യുഎഇയുടെ നാല്‍പ്പത്തി ഏഴാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 2, 3 തീയ്യയതികളിലാണ് രാജ്യത്തെ സര്‍ക്കാര്‍ സ്വകാര്യ മേഖലകള്‍ക്ക് അവധി നല്‍കിയത്. യുഎഇ മന്ത്രി സഭ ഇത് സംബന്ധിച്ച തീരുമാനമെടുത്തു.
യു.എ.ഇയില്‍ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവര്‍ അവരുടെ പാസ്വേര്ഡ് ഉടന്‍ മാറ്റണമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം. ഇന്‍സ്റ്റഗ്രമിന്റെ പാസ്വേര്ഡ് വിവരങ്ങള്‍ ചോരാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ്.
യുഎഇയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള യുഫെസ്റ്റ് 2018ന്റെ സൗത്ത് സോണ്‍ മത്സരങ്ങള്‍ക്ക് അബുദാബിയില്‍ മികച്ച തുടക്കം. എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍ നാഷണല്‍ അക്കാദമിയില്‍ നടക്കുന്ന കലോത്സവത്തില്‍ 13 വിദ്യാലയങ്ങളില്‍ നിന്നായി 1518 വിദ്യാര്‍ത്ഥികള്‍ വിവിധയിനങ്ങളില്‍ മത്സരിക്കും.
ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ യുഎഇയില്‍ പ്രത്യേക പരിഹാരസമിതികള്‍ സ്ഥാപിക്കുമെന്ന് ഇന്‍ഷുറന്‍സ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഇബ്രാഹീം അല്‍സആബി അറിയിച്ചു. കേസുകള്‍ പരിഹരിക്കാന്‍ എമിറേറ്റ് അടിസ്ഥാനത്തിലായിരിക്കും സമിതികള്‍ രൂപീകരിക്കുക.
അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ യാത്രചെയ്ത 60 ലക്ഷം യാത്രക്കാരില്‍ പത്തു ലക്ഷം പേരും ഇന്ത്യക്കാരാണെന്ന് ഗതാഗത വിഭാഗം അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനമാണു വര്‍ധന.
കലയുടെ വിസ്മയ കാഴ്ചകളിലേക്കു വാതില്‍ തുറക്കുന്ന പത്താമത് അബുദാബി ആര്‍ട് എക്സിബിഷനു മനാറത് അല്‍ സാദിയാതില്‍ ഇന്ന് തുടക്കമാകും. ഇന്ത്യ ഉള്‍പ്പെടെ 19 രാജ്യങ്ങളില്‍നിന്നുള്ള 43 ഗാലറികളാണു നാലു ദിവസം നീളുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
തണുപ്പുകാലം തുടങ്ങിയതോടെ യുഎഇയുടെ പല ഭാഗങ്ങളിലും താപനില പെട്ടെന്ന് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ ചൂടാണ് ഇന്നലെ രാവിലെ അനുഭവപ്പെട്ടത്. റാസല്‍ ഖൈമയിലെ ചില പ്രദേശങ്ങളില്‍ 12 ഡിഗ്രി സെല്‍ഷ്യസാണ് രാവിലെ 3.15ന് രേഖപ്പെടുത്തിയത്.
യുഎഇയിലെ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ആറ് മാസത്തെ താല്‍ക്കാലിക വിസ നേടിയവര്‍ രാജ്യത്തിന് പുറത്തുപോയാല്‍ വിസ റദ്ദാവും. സാധാരണ തൊഴില്‍ വിസയില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്കുള്ള അവകാശങ്ങളും ആനുകൂല്യങ്ങളും താല്‍ക്കാലിക വിസയില്‍ ലഭ്യമാവില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
നബി ദിനത്തോടനുബന്ധിച്ച് യുഎഇയിലെ ബാങ്കുകള്‍ക്കും അവധി പ്രഖ്യാപിച്ചു. നവംബര്‍ 18നാണ് ബാങ്കുകള്‍ക്ക് പൊതുഅവധി നല്‍കിയിരിക്കുന്നത്. യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 18ന് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.
മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ അനാവശ്യമായി ഹസാര്‍ഡ് ലൈറ്റ് ഇട്ടു വാഹനമോടിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴയും നാലു ബ്ലാക് പോയിന്റും ശിക്ഷ നല്‍കുമെന്ന് അബുദാബി പൊലീസ്. മറ്റു യാത്രക്കാരുടെ ശ്രദ്ധ തിരിക്കുന്നതിനും അപകടത്തിനും ഇതിടയാക്കുമെന്ന് പൊലീസ് സൂചിപ്പിച്ചു.