യുഎഇ ദേശീയ ദിനാഘോഷങ്ങളോനുബന്ധിച്ച് ടെലികോം കമ്പനികളായ ഇത്തിസാലാത്തും ഡുവും 10 ദിവസത്തേക്ക് ഹൈ-സ്പീഡ് വൈഫൈ സൗജന്യമായി നല്കുന്നു. ഇത്തിസാലാത്തിന്റെ ‘സൂപ്പര്‍ ഫാസ്റ്റ് യുഎഇ വൈഫൈ’ നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും ലഭിക്കുക.
യുഎഇയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കനത്ത മഴ വരും ദിവസങ്ങളിലും തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച വരെ ഇതേ കാലാവസ്ഥ തന്നെ തുടരും. വ്യാഴാഴ്ചയോടെ പൂര്‍വസ്ഥിതിയിലാകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
വിദേശികള്‍ക്ക് 10 വര്‍ഷം വരെ കാലാവധിയുള്ള വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ യുഎഇ പുറത്തിറക്കി. നിക്ഷേപകര്‍, സംരംഭകര്‍, ഗവേഷകര്‍, മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കാണ് ദീര്‍ഘകാല കാലാവധിയുള്ള വിസ അനുവദിക്കുന്നത്.
സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന കുടുംബ ഫോട്ടോകളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കാം, ഇതുവഴി വ്യക്തിയുടെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമെന്നും അബൂദബി പൊലീസ് മുന്നറിയിപ്പ് നല്കി.
47ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് വാഹനങ്ങള്‍ ഒരുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി യുഎഇ പോലീസ്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 6 വരെയുള്ള ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വാഹനങ്ങള്‍ ഒരുക്കിത്തീര്ക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
യുഎഇയിലുളള വിമാന യാത്രക്കാര്‍ക്ക് ഇനി എയര്‍ ഇന്ത്യ എക്സ്പ്രസില്‍ പണം നല്‍കാതെ ടിക്കറ്റ് ബുക് ചെയ്യാം. എയര്‍ ഇന്ത്യ എക്സ്പ്രസ് യുഎഇ എക്സ്ചേഞ്ചിന്റെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഊബര്‍ അബൂദബിയില്‍ തിരിച്ചെത്തുന്നത്. യു.എ.ഇ സ്വദേശികള്‍ക്കും അവരുടെ സ്വന്തം കാറുകള്‍ ഊബറില്‍ രജിസ്റ്റര്‍ ചെയ്ത് ഡ്രൈവറായി ജോലി ചെയ്യാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് ഊബര്‍ തിരിച്ചെത്തുന്നത്.
വടക്കുകിഴക്കന്‍ ദിശയില്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബീച്ചുകളില്‍ യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. അറേബ്യന്‍ ഗള്‍ഫ് സമുദ്ര ഭാഗങ്ങളില്‍ ഒന്‍പത് അടി വരെ ഉയരത്തില്‍ തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്.
സ്മരണദിനം (രക്തസാക്ഷി ദിനം) പ്രമാണിച്ച് യുഎഇ മന്ത്രിസഭ നവംബര്‍ 29 വ്യാഴാഴ്ച രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും അന്ന് സ്മരണ ദിനാചരണത്തോടനുബന്ധിച്ചുള്ള വിവിധ പരിപാടികള്‍ നടക്കും.
യുഎഇയില്‍ നേരത്തെ ജോലി ചെയ്തിരുന്നവര്‍ രാജി വെയ്ക്കുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്ത് ജോലി നഷ്ടപ്പെട്ടതിന് ശേഷം അനധികൃതമായി രാജ്യത്ത് തുടര്ന്നുവരികയാണെങ്കില് അവര്‍ക്ക് പൊതുമാപ്പ് ഉപയോഗപ്പെടുത്താമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.