വാട്സാപ്പില്‍ വരുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകള്‍ തുറക്കരുതെന്ന് യുഎഇ ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റിയുടെ (ട്രാ) മുന്നറിയിപ്പ്. വാട്ട്സാപ്പ് ഗോള്‍ഡ് വേര്‍ഷന്‍ എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്ന ലിങ്കുകള്‍ തുറന്നാല്‍ സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്നും അറിയിച്ചു.
ആരോഗ്യകരമായ ജീവിതത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന പന്ത്രണ്ടാമത് കൂട്ട നടത്തം 16ന് നടക്കും. യാസ് മറീന സര്‍ക്യൂട്ടില്‍ നിന്നാണ് കൂട്ട നടത്തം ആരംഭിക്കുന്നത്.
അറബി അറിയാത്തവര്‍ പ്രതിയായ കേസുകളില്‍ പരാതിക്കാര്‍ കേസ് ഫയലുകള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് സമര്‍പ്പിക്കണമെന്ന് അബൂദബി നീതിന്യായ വകുപ്പിന്റെ നിര്‍ദേശം. അബൂദബിയിലെ സിവില്‍, കോമേഴ്സ്യല്‍ കോടതികളില്‍ ഈ നിബന്ധന നടപ്പാക്കും.
അബുദാബി നഗരത്തിലെ ട്രാഫിക് സിഗ്നല്‍ മറികടക്കുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 39 നടപ്പാലങ്ങള്‍ നിര്‍മിക്കും. ക്രോസിംഗുകളില്‍ ഉയര്‍ന്ന സുരക്ഷ ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് അടുത്ത വര്‍ഷം പുതിയ ഫൂട്ട് ബ്രിഡ്ജുകള്‍ നിര്‍മിക്കുന്നത്.
പാര്‍ക്കിങ് പെര്‍മിറ്റുകള്‍ പുതുക്കാനും പിഴകള്‍ അടയ്ക്കാനും അബുദാബിയില്‍ ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. www.dot.gov.abudhabi വെബ്സൈറ്റില്‍ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അബുദാബി ഗതാഗതവകുപ്പ് അറിയിച്ചു.
അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രവും ശബ്ദവും പകര്‍ത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. കൂടാതെ ആറു മാസം തടവും അനുഭവിക്കണം. വ്യക്തിയുടെ ഫോണ്‍ ചോര്‍ത്തിയാലും സമാന ശിക്ഷയുണ്ടാകും.
നബിദിനം പ്രമാണിച്ച് യുഎഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. നേരത്തെ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.
ക്യാന്‍സര്‍ ബാധിച്ച് ആദ്യത്തെ മകളെയും പിന്നീട് മസ്തിഷ്ക രോഗം ബാധിച്ച് രണ്ടാമത്തെ മകനെയും നഷ്ടപ്പെട്ട സന എന്ന മലയാളി വനിതയുടെ മൂന്നാമത്തെ മകന് മൂന്ന് വയസായിട്ടും സംസാരിച്ച് തുടങ്ങിയിട്ടില്ല. ഇതിനിടെ വയറ്റില്‍ ക്യാന്‍സര്‍ ബാധിച്ച ഭര്‍ത്താവ് സാമ്പത്തിക കേസുകളില്‍ പെട്ട് ജയിലിലുമായി.
യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ കസ്റ്റംസ് സംവിധാനം ഏകീകരിക്കുന്നു. പുതിയ ഏകീകൃത സംവിധാനം ഇന്നലെമുതല്‍ നടപ്പില്‍ വന്നെന്ന് ഔദ്ദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.
വാഹനാപടകങ്ങള്‍ സംഭവിച്ച സ്ഥലത്ത് തടിച്ച് കൂടുകയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയോ ചെയ്യരുതെന്ന് തലസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. പൊതു സേവനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ഗുരുതരമായ നിയമലംഘനമാണിതെന്ന് അധികൃതര്‍ അറിയിച്ചു.