Currency

Bangalore

11 ദിവസംകൊണ്ടു ബലൂണിൽ ലോക സഞ്ചാരം: 65 കാരനായ റഷ്യൻ ഓർത്തഡോസ് പുരോഹിതന് ലോക റെക്കോർഡ്

ബലൂണില്‍ പതിനൊന്ന് ദിവസം 34,000 കിലോമീറ്റര്‍ സഞ്ചരിച്ച 65 കാരനായ ഫെഡര്‍ കോനിയുഖോവ് ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. 13 ദിവസവും എട്ട് മണിക്കൂറുമെടുത്തു അമേരിക്കന്‍ സാഹസിക യാത്രികന്‍ സ്റ്റീവ് ഫോസെറ്റ് 2012ല്‍ സ്ഥാപിച്ച 33,000 കിലോമീറ്റര്‍ യാത്രയെന്ന റെക്കോര്‍ഡാണ് ഫെഡര്‍ തകര്‍ത്തത്. 13 ദിവസമെടുത്തു ലോകം ചുറ്റിയെത്താനായിരുന്നു ഫെഡറിന്റെ ലക്ഷ്യം, എന്നാൽ 11 ദിവസംകൊണ്ടു ലക്ഷ്യം പൂർത്തിയാക്കാനായി. ലോക സഞ്ചാരത്തിനിടെ അതിശൈത്യവും അപ്രതീക്ഷിതമായ കാറ്റും അതിജീവിച്ചാണ് ഫെഡർ ഏറ്റവും വേഗമേറിയ ബലൂൺ യാത്ര പൂർത്തിയാക്കിയത്.

Top
x