പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ ടോണി (19) ആണ് മരിച്ചത്. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവെച്ചാണ് ജീവന്‍ ടോണിയെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചത്. തുടര്‍ന്ന് 20 ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
ബംഗളൂരു: പ്രാവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് അക്രമിസംഘം മര്‍ദിച്ച മലയാളി യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി ജീവന്‍ ടോണി (19) ആണ് മരിച്ചത്. മൈസൂരുവിലെ ശ്രീരംഗപട്ടണത്തുവെച്ചാണ് ജീവന്‍ ടോണിയെ ഒരു സംഘം യുവാക്കള്‍ മര്‍ദിച്ചത്. തുടര്‍ന്ന് 20 ദിവസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്നു.
ജീവന്‍ ടോണി ജോലി ചെയ്യുന്ന സ്ഥലത്തെത്തിയ പ്രാവിന് അയാള്‍ ഭക്ഷണം നല്‍കുകയും കൂട്ടിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പ്രവിന്റെ ഉടമസ്ഥരാണെന്നു പറഞ്ഞ് ജീവനെ സമീപിച്ചവര്‍ക്ക് ഇയാള്‍ പ്രാവിനെ വിട്ടു നല്‍കിയിരുന്നു. അതിനു ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് എത്തിയവരാണ് ഇയാളെ ആക്രമിച്ചത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.