രാവിലെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതത്തിന്റെ 13% സ്കൂള്‍ ബസുകളാണ്. മണിക്കൂറില്‍ 81,000 കുട്ടികളാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. 2020 ല്‍ ഇത് 115, 000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ 176,000 ആകാനാണ് സാധ്യതയെന്നും മത്തര്‍ അല്‍ തായര്‍ പറഞ്ഞു.
ആധുനിക സൗകര്യങ്ങളോടുകൂടിയ ഈ ബസുകള്‍ മുസല്ല ഭാഗത്തുനിന്നു നേരിട്ടു ദുബായ് റാഷിദിയ മെട്രോ സ്റ്റേഷനിലേക്കാണ് സര്‍വീസ് നടത്തുന്നത്. അജ്മാനില്നിന്നു ദുബായിലേക്കു 15 ദിര്‍ഹവും തിരികെ അജ്മാനിലേക്കു 12 ദിര്‍ഹവുമാണു ടിക്കറ്റ് നിരക്ക്.
എമിറേറ്റിലുള്ള മൊത്തം ടാക്സികളില്‍ 20 ശതമാനത്തില്‍ പരീക്ഷണാര്‍ത്ഥം ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് 40 ശതമാനം ടാക്സികളിലും ക്യാമറ ഘടിപ്പിക്കാനും അടുത്ത വര്‍ഷാവസാനത്തോടെ ടാക്സികള്‍ പൂര്‍ണമായും നിരീക്ഷണ പരിധിയിലാക്കാനുമാണ് തീരുമാനം.
ഓണമെത്തിയതോടെ പച്ചക്കറികളുടെ വിലവര്‍ധിച്ചു. ഇന്ത്യയില്‍നിന്നെത്തുന്ന പച്ചക്കറി ഇനങ്ങള്‍ക്കാണു വന്‍ വിലക്കയറ്റമുണ്ടായത്. ഒമാന്‍, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തുന്ന പച്ചക്കറികള്‍ക്കു വിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. മല്‍സ്യം, മാംസം തുടങ്ങിയവയ്ക്കും വില ഉയര്‍ന്നിട്ടില്ല.
വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഷോപ്പിംഗ് മാളുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 16 പൊലീസ് സംഘങ്ങളെയാണ് ഇവിടങ്ങളില്‍ സുരക്ഷയ്ക്കായി അധികമായി നിയോഗിച്ചിട്ടുള്ളത്. ദുബായ് മാളിലും മാള്‍ ഓഫ് എമിറേറ്റ്സിലുമടക്കം പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡ്രോണുകളുടെ വലുപ്പം പരിശോധിച്ച ശേഷം വ്യവസ്ഥകള്‍ പാലിച്ച് മാത്രം ലൈസന്‍സ് നല്കിയാല് മതിയെന്നാണ് പുതിയ തീരുമാനം. ഇപ്പോള്‍ ഡ്രോണുകള്‍ കൈവശമുളളവരും അത് രജിസ്റ്റര്‍ ചെയ്ത് പെര്‍മിറ്റ് വാങ്ങണം.
24ന് തുടങ്ങിയ പ്രമോഷന് പെരുന്നാള്‍ അവസാനം വരെ തുടരും. ഷോപ്, സ്പിന്‍, ആന്റ് വിന് പ്രമോഷനില്‍ അഞ്ചു ലക്ഷം ദിര്‍ഹത്തിന്റെ കാഷ് പ്രൈസുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സമ്മാന പദ്ധതിയില്‍ പങ്കാളികളായ 18 മാളുകളില്‍ നിന്ന് 200 ദിര്‍ഹത്തിന് സാധനം വാങ്ങുന്നവര്‍ക്ക് സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ടാകും.
മനാറ, അല്‍ തവാര്‍ ന്യൂ എന്നീ എമിഗ്രേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തന സമയങ്ങളില്‍ മാറ്റം അല്വരുത്തിയിട്ടുണ്ട്. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ സെന്ററുകള്‍ രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും.
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം 543 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചു. നേരത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാന് അബൂദബി എമിറേറ്റിലെ ജയിലുകളില്‍ കഴിയുന്ന 803 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ചിരുന്നു.
ബലി പെരുന്നാള്‍ പ്രമാണിച്ച് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല് നഹ്യാനാണ് തടവുകാരെ മാപ്പ് നല്കി മോചിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വിവിധ കുറ്റങ്ങള്‍ക്ക് ശിഷ അനുഭവിച്ച് വന്നിരുന്നവരുടെ പേരില്‍ കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ തീര്‍പ്പാക്കുമെന്നും ശൈഖ് ഖലീഫ അറിയിച്ചു.