യുഎഇയില്‍ പെരുന്നാള്‍ അവധി ആരംഭിക്കുന്ന 31 മുതല്‍ സെപ്തംബര്‍ മൂന്ന് വരെയാണ് ദുബായ് നഗരത്തില്‍ വാഹനങ്ങള്‍ സൗജന്യമായി പാര്‍ക്ക് ചെയ്യാവുന്നത്. ബഹുനില പാര്‍ക്കിങ് ലോട്ടുകള്‍ ഒഴികെ മറ്റെല്ലാ പാര്‍ക്കിങ് സോണിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും.
എയര്‍ ഇന്ത്യയില്‍ 10 കിലോ സൗജന്യ ബാഗേജ് അധികമായി ലഭിക്കും. അതേസമയം എയര്‍ ഇന്ത്യ എക്സ്പ്രസില്‍ അഞ്ചു കിലോ അധിക ബാഗേജിന് 50 ദിര്‍ഹവും 10 കിലോയ്ക്ക് 100 ദിര്‍ഹവും നല്‍കണം.
ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വ്വകലാശാലകള്‍, കല്പിത സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് അവയുടെ പ്രവര്‍ത്തനപരിധിക്ക് പുറത്ത് കോഴ്സ് നടത്താന്‍ UGC അനുമതി നല്‍കിയിട്ടില്ല. വിദൂരവിദ്യാഭ്യാസത്തിന്റെ പേരില്‍ കോഴ്സ് നടത്തുന്നതും പരീക്ഷനടത്തുന്നതും നിയമവിരുദ്ധമാണ്.
66 ലക്ഷം യാത്രക്കാരാണ് ഈ വര്‍ഷം ആദ്യ പകുതിയില്‍ മാത്രം ജല ഗതാഗത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയത്. ഇതില്‍ 62 ലക്ഷം പേരും അബ്രയിലാണ് സഞ്ചരിച്ചത്. റോഡ് ഗതാഗത അതോറിറ്റി പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
21 കോടി ദിര്‍ഹം ചെലവിട്ട് തയ്യാറാക്കുന്ന പദ്ധതിയില്‍ 162 കിലോ മീറ്റര്‍ നീളത്തിലാണ് ജലവിതരണ കുഴലുകള്‍ തയ്യാറാക്കുന്നത്. ദുബായുടെ വിവിധ ഭാഗങ്ങളിലായി 67.3 ശതമാനം ജോലികളാണ് കഴിഞ്ഞത്. ഖവാനീജ് 2, ടെക്നോ പാര്‍ക്ക് തുടങ്ങി വിവിധ പ്രദേശങ്ങളിലെ ജലവിതരണം കാര്യക്ഷമമാക്കുകയാണ് പദ്ധതിയിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്.
നിയമലംഘകര്‍ക്ക് 10,000 ദിര്‍ഹം പിഴയും നാട് കടത്തലും ശിക്ഷ നല്‍കും. പുതിയ നടപടി പ്രകാരം മസാജ് സെന്ററുകളുടെ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നവര്‍ക്കും പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്കുമെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കും.
14 ഹെല്‍ത് സപ്ലിമെന്റുകളും 19 ലൈംഗിക ഉത്തേജന മരുന്നുകളും ഉള്‍ക്കൊള്ളുന്ന നിരോധിത ഉല്പന്നങ്ങളുടെ പട്ടിക നഗരസഭ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ക്കും പാര്‍ശ്വഫലങ്ങള്‍ക്കും വഴിവെക്കുന്നതാണ് ഈ മരുന്നുകളെന്ന് ദുബായ് നഗരസഭ വ്യക്തമാക്കി.
നിരക്ക് ഈടാക്കുന്നതിലൂടെ പുറം തളളുന്ന പാഴ്വസ്തുക്കള് ഒരുപരിധിവരെ നിയന്ത്രിക്കാനും ഇത് സ്വയം സംസ്കരിക്കാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനും സഹായിക്കുമെന്നാണ് മുനിസിപ്പാലിറ്റിയുടെ വിലയിരുത്തല്‍. സ്വകാര്യ കമ്പനികള്‍ക്ക് പുറമേ ഹോട്ടലുകള്‍ക്കും നിരക്ക് നിര്‍ബന്ധമാക്കും.
നിരവധി പ്രവാസികള്‍ രാവിലെ തന്നെ ആഘോഷങ്ങള്‍ക്കായി എംബസിയിലെത്തിയിരുന്നു. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സ്വാതന്ത്യദിന സന്ദേശം വായിച്ചു. സ്വാതന്ത്യത്തിന്റെ 70 വര്‍ഷങ്ങളെ സൂചിപ്പിക്കുന്ന 70 പരിപാടികള്‍ ഈവര്‍ഷം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.
അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള 125 സ്കൂള്‍ ബസുകള്‍ കൂടി നിരത്തിലിറക്കാനാണ് ദുബായ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ദുബായ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അനുമതി നല്‍കിയത്. ട്രാക്കിങ് സംവിധാനമുള്ളവും പരിസ്ഥിത സൗഹൃദവുമായ ബസുകളാണ് ഇവ.