Currency

ദുബായില്‍ സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നത് 11 ശതമാനം വിദ്യാര്‍ഥികള്‍ മാത്രം

സ്വന്തം ലേഖകന്‍Tuesday, September 5, 2017 8:22 am

രാവിലെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതത്തിന്റെ 13% സ്‌കൂള്‍ ബസുകളാണ്. മണിക്കൂറില്‍ 81,000 കുട്ടികളാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. 2020 ല്‍ ഇത് 115, 000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ 176,000 ആകാനാണ് സാധ്യതയെന്നും മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

ദുബായ്: രാജ്യത്ത് സ്‌കൂള്‍ ബസ് ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം 11 ശതമാനം മാത്രം. അതേസമയം സ്‌കൂള്‍ ബസുകള്‍ക്കു പകരം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 88 ശതമാനമാണെന്നും ഇത് റോഡില്‍ തിരക്കും പരിസ്ഥിതി മലിനീകരണവും വര്‍ധിപ്പിക്കുന്നെന്നും ആര്‍ടിഎ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയര്‍മാനുമായ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.

സ്‌കൂള്‍ ബസുകള്‍ ഉപയോഗിക്കുന്നതിനു കുട്ടികളെ പ്രോല്‍സാഹിപ്പിക്കാന്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. രാവിലെ തിരക്കേറിയ സമയങ്ങളില്‍ ഗതാഗതത്തിന്റെ 13% സ്‌കൂള്‍ ബസുകളാണ്. മണിക്കൂറില്‍ 81,000 കുട്ടികളാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നത്. 2020 ല്‍ ഇത് 115, 000 ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2030 ല്‍ 176,000 ആകാനാണ് സാധ്യതയെന്നും മത്തര്‍ അല്‍ തായര്‍ പറഞ്ഞു.

ട്രാഫിക് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത സ്‌കൂള്‍ ബസുകളുടെ എണ്ണം 6500 ആണ്. 2020 ല്‍ ഇത് 7628 ആകും. 2030 ല്‍ 14,455 ആകും. സ്‌കൂളുകളില്‍ 62 ശതമാനവും ദെയ്‌റ മേഖലയിലാണ്. 38 ശതമാനം ബര്‍ ദുബായിലും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x