ദുബായ് മാള്‍ സബീല്‍ ബഹുനില പാര്‍ക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളില്‍ എത്താന്‍ 29നു 2 പാലങ്ങള്‍ തുറക്കും. പാര്‍ക്കിങ് മേഖലയെ ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും ഇതോടൊപ്പം തുറക്കുന്നുണ്ട്.
കുറ്റകൃത്യങ്ങളുടെ നിരക്ക് കുറക്കാനും കുറ്റവാസന ഇല്ലാതാക്കാനും ആവിഷ്കരിച്ച പോസിറ്റീവ് സോള്‍ പദ്ധതി വിജയകരമെന്ന് ദുബായ് പൊലിസ്. കഴിഞ്ഞ വര്‍ഷം ആദ്യ ഘട്ടമെന്നോണം മിര്‍ദിഫിലെ അഞ്ച് കേന്ദ്രങ്ങളിലായി 12 ബോധവത്കരണ പരിപാടികളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഇതിലൂടെ പത്തു ശതമാനം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ കഴിഞ്ഞതായാണ് പൊലിസ് വിലയിരുത്തല്‍.
ഫിറ്റ്നസ് ചലഞ്ചിന്റെ രണ്ടാം ദിവസവും വിവിധ പരിപാടികള്‍ക്ക് വന്‍ പങ്കാളിത്തം. ആരോഗ്യത്തിലേക്ക് ചുവടുവെക്കാന്‍ ആവേശത്തോടെയാണ് ആളുകള്‍ വന്നുചേര്‍ന്നത്. പാര്‍ക്കുകളിലും ബീച്ചുകളിലും കമ്യൂണിറ്റി സെന്ററുകളിലും ഒരുക്കിയ ഫിറ്റ്നസ് ഹബ്ബുകളില്‍ കുട്ടികളും ചെറുപ്പക്കാരും വയോജനങ്ങളും പങ്കുചേര്‍ന്നു.അടുത്ത മാസം പതിനെട്ട് വരെ ദുബൈ ഫിറ്റ്നസ് ചലഞ്ച് നീണ്ടുനില്‍ക്കും.
ഡ്രൈവറില്ലാ പൊതുവാഹനങ്ങളുമായി വികസന ഭാവിയിലേക്കു കുതിക്കാന്‍ ദുബായ് ഒരുങ്ങുന്നു. ഡ്രൈവറില്ലാ മെട്രോയ്ക്കു പിന്നാലെയാണ് വിപ്ലവകരമായ മുന്നേറ്റം. ഡ്രൈവറില്ലാ ടാക്സി കാറുകളും ബസുകളും പരീക്ഷണ ഓട്ടത്തിലാണ്. ഹെലികോപ്റ്റര്‍ ടാക്സി വൈകാതെ പറന്നുയരും. വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഡ്രൈവര്‍ലെസ് ട്രാന്സ്പോര്ട്ടേഷന് വേള്‍ഡ് കോണ്‍ഗ്രസില്‍ പുതിയ സാങ്കേതിക വിദ്യകള്‍ അവതരിപ്പിച്ചു.
വെള്ളിയാഴ്ച മുതല്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന ചലഞ്ചില്‍ ആയിരങ്ങള്‍ പങ്കെടുക്കും. നിരവധി അനുബന്ധ പരിപാടികളും ചലഞ്ചിന്റെ ഭാഗമായി അരങ്ങേറും. മലയാളികള്‍ ഉള്‍പ്പെടെ പ്രവാസികളിലും വ്യായാമശീലങ്ങള്‍ വളര്‍ത്തുന്നതില്‍ ചലഞ്ച് വലിയ പങ്കാണ് വഹിക്കുന്നത്. ചലഞ്ചിന്റെ മൂന്നാമത് സീസണ് ആണിത്.
അമേരിക്കക്ക് പുറത്ത് റോക്സോയെ നിരത്തിലിറക്കാന്‍ തെരഞ്ഞെടുത്ത ആദ്യത്തെ നഗരമാണ് ദുബായ്. ഫുട്പാത്തിലൂടെയും റോഡരികിലൂടെയും ആരുടെയും സഹായമില്ലാതെ റോക്സോ കടന്നുപോകും. ചെറിയ പടികള്‍ സ്വയം കയറിചെല്ലും, തടസങ്ങള്‍ ഇവന്റെ കാമറകള്‍ മുന്‍കൂട്ടികാണും, റോഡ് നിയമം പാലിക്കും, പ്രവര്‍ത്തനം പരിസ്ഥിതി സൗഹൃദമാണ്.
യു.എ.ഇയില്‍ നൂറുകണക്കിന് ഇന്ത്യന്‍ നഴ്സുമാരുടെ ജോലി അനിശ്ചിതത്വത്തില്‍. 200 ലേറെ നഴ്സ്മാര്‍ക്ക് ജോലി നഷ്ടമായി. നഴ്സിങില്‍ ഡിപ്ലോമ നേടിയ നഴ്സുമാരുടെ ജോലിയാണ് അനിശ്ചിതത്വത്തിലായത്. നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബാച്ച്ലര് ഡിഗ്രിയാക്കി നിശ്ചയിച്ചതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
യു.എ.ഇ സന്ദര്‍ശിക്കുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷൂറന്‍സ് നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്. യു.എ.ഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് നിര്‍ദേശം പുറപ്പെടുവിച്ചത്.
വിവിധ വകുപ്പുകളില്‍ നിന്നും പൊതു-സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ അധികാരമുള്ള ഏക സ്ഥാപനമാണ് ജിഐഎസ്. ദുബായിയുടെ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളും പുതിയ കെട്ടിട വിവരങ്ങളും ആംബുലന്‍സ് സര്‍വീസ് അതോറിറ്റിക്കു ലഭിക്കാന്‍ പുതിയ കരാര്‍ സഹായിക്കും. ഇതിലൂടെ സേവനം ലഭ്യമാക്കുന്നതിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ആംബുലന്‍സ് സര്‍വീസിനു കഴിയും.
രാജ്യത്ത് പൊതുവില്‍ മേഘാവൃതമായ അന്തരീക്ഷമായിരിക്കും. കനത്ത മഴയെ തുടര്‍ന്ന് അപകടകരമായ സ്ഥിതിവിശേഷമുണ്ടാവുകയാണെങ്കില്‍ സ്കൂളുകളില്‍ നേരത്തെ ക്ലാസ് അവസാനിപ്പിക്കാനും ദിവസം മുഴുവനായി അവധി നല്‍കാനും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.