
ദുബായ്: ദുബായ് മാള്‍ സബീല്‍ ബഹുനില പാര്‍ക്കിങ് മന്ദിരത്തിലേക്കും പുറത്തേക്കുമുള്ള ഭാഗങ്ങളില്‍ എത്താന്‍ 29നു 2 പാലങ്ങള്‍ തുറക്കും. പാര്‍ക്കിങ് മേഖലയെ ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന നടപ്പാലവും ഇതോടൊപ്പം തുറക്കുന്നുണ്ട്.
ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, ജുമൈറ മേഖല എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് പാലങ്ങള്‍ സഹായകമാകുമെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു. മുഹമ്മദ് ബിന്‍ റാഷിദ് ബൊലെവാഡ് ജംക്ഷനിലെ തിരക്കു കുറയുകയും ചെയ്യും.
തിരക്കേറിയ സമയങ്ങളില്‍ മണിക്കൂറില്‍ 4,500 വാഹനങ്ങള്‍ക്കു കടന്നുപോകാനാകും. എക്‌സ്‌പോയ്ക്കു മുന്നോടിയായി ഗതാഗതമേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും ചൂണ്ടിക്കാട്ടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.