ഇന്നു രാവിലെയും ചിലയിടങ്ങളില്‍ ഇടിമിന്നലോടെ മഴ പെയ്തു. കദ്ര, ഖുദൈറ, വാദി സിജി എന്നിവിടങ്ങളിലാണ് പുലര്‍ച്ചെ ശക്തമായ മഴ പെയ്തത്. അല്‍ ഖൈല്‍, മസാഫി, മനാമ എന്നിവിടങ്ങളിലും മഴ പെയ്തതായി അധികൃതര്‍ പറഞ്ഞു. ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷവും മഴ പെയ്തിരുന്നു.