ബല്‍വീര്‍ സിങും തന്റെ പുതിയ ഐഡി നല്കി മൊബൈല്‍ നമ്പര്‍ സുരക്ഷിതമാക്കി. ഉപഭോക്താക്കളില്‍ നിന്ന് നറുക്കെടുത്തപ്പോള്‍ ഭാഗ്യം കടാക്ഷിച്ചതും ദല്‍വീര്‍ സിങിനെ തന്നെ. മക്ലാരന് 570എസ് സ്പൈഡര്‍ അത്യാധുനിക ആഡംബര സൂപ്പര്‍ കാറാണ് ഇന്ത്യക്കാരനായ ബല്‍വീര്‍ സിങിന് ലഭിച്ചത്.
നേരത്തെ ദുബായ് രജിസ്ട്രേഷനില്ലാത്ത വാഹനങ്ങള്‍ എസ്.എം.എസ് പാര്‍ക്കിങ് സേവന സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്താല്‍ മാത്രമായിരുന്നു എസ്.എം.എസ് പാര്‍ക്കിങ് സൗകര്യം ലഭ്യമായിരുന്നത്. എന്നാല്‍, ഇനി മറ്റു എമിറേറ്റുകളിലോ ജി.സി.സി രാജ്യങ്ങളിലോ ഉള്ള വാഹനങ്ങള്‍ക്ക് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് ആര്.ടി.എ വ്യക്തമാക്കി.
വിനോദ സഞ്ചാരത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി യുഎഇ സന്ദര്‍ശിക്കുന്നവര്‍ ആവശ്യമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് നല്ലതായിരിക്കുമെന്നാണ് അധികൃതര്‍ ട്വിറ്ററിലൂടെ നല്കിയ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. യുഎഇയിലെ ചികിത്സാ ചിലവുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നിര്‍ദേശം നല്‍കുന്നതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.
കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി. അല്‍ കുവൈത്ത് ആശുപത്രി എന്നാണ് പുതിയ പേര്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്നത്.
ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതി മരിച്ചു. തിരുവല്ല സ്വദേശി റീജ വര്‍ഗീസാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് വര്‍ഗീസ് കോശി റാഷിദ് ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച ദുബായ് സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലേക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
തൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പ്രവാസികള്‍ക്കും യുഎഇയില്‍ ജോലി അന്വേഷിക്കുന്നവര്‍ക്കും ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. യുഎഇയിലെ വിവിധ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ ജോലി ഓഫറുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കിയത്.
ദുബായ് വിമാനത്താവളത്തിലെ രണ്ട് റണ്‍വേകളില്‍ ഒരെണ്ണം അറ്റകുറ്റപ്പണികള്‍ക്കായി ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയാണ് അടച്ചിടുന്നത്. ഒരു റണ്‍വേ മാത്രമേ ഈ സമയത്ത് ഉപയോഗിക്കാനാവൂ. സര്‍വീസുകള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തിലേക്ക് മാറ്റിയായിരിക്കും പകരം സംവിധാനം ഒരുക്കുന്നത്.
ദുബായില്‍ നിന്ന് കോഴിക്കോട്, കൊച്ചി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോടേക്കുമാണ് സൗജന്യ ലഗേജ് പരിധി കൂട്ടിയത്. ഈ സര്‍വീസുകളില്‍ ഇക്കണോമി ക്ലാസില്‍ 40 കിലോയും ബിസിനസ് ക്ലാസില്‍ 50 കിലോയും വരെ ലഗേജ് കൊണ്ടുപോകാം.
ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും എന്ന മുന്നറിയിപ്പോടെ മൂന്നുതരം മരുന്നുകള്‍ക്ക് യുഎഇയില്‍ നിരോധനം. ലൈംഗികോത്തേജന ഗുളികകളും ദഹനസഹായി ഗുളികകളുമാണ് രക്തസമ്മര്‍ദ്ദം പെട്ടെന്നു താഴ്ന്നുപോകും എന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചത്. പേരു വെളിപ്പെടുത്താത്ത ഘടകങ്ങള്‍ ഉപയോഗിച്ചാണ് മരുന്നു നിര്‍മിച്ചിരിക്കുന്നതെന്നും വ്യക്തമാക്കുന്നു.
യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് കാരണം ക്ലൗഡ് സീഡിങ് എന്ന് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ മഴ ലഭിക്കാനായി ഈ വര്‍ഷം മാത്രം 20 തവണയാണ് യുഎഇ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് നടത്തിയത്.