നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നും അധിക്യതര്‍ താക്കീത് നല്കി. ദുബായില്‍ മാത്രം പൊതുമാപ്പിന്റെ പ്രയോജനം ലഭിച്ചത് 1,05809 പേര്‍ക്കാണെന്ന് ദുബായ് എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി അറിയിച്ചു.
യു.എസ്, യു.കെ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളെ പിന്തള്ളി രണ്ട് മേഖലകളിലും ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശനിക്ഷേപമുള്ള നഗരമെന്ന പദവി ദുബായ്ക്ക് ലഭിച്ചു. ഉന്നതസാങ്കേതിക രംഗത്ത് പിന്നിട്ട മൂന്നു വര്‍ഷം 2160 കോടി ഡോളറിന്റെ വിദേശ നിക്ഷേപമാണ് ദുബായ് നേടിയെടുത്തത്.
ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റ് റോഡില്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി വേഗപരിധി കൂട്ടി. ദുബായ് അല്‍ഐന്‍ റോഡിനും അല്‍ യലായിസ് റോഡിനും ഇടയിലെ ശൈഖ് സായിദ് ബിന്‍ ഹംദാന്‍ ആല് നഹ്യാന് സ്ട്രീറ്റ് റോഡില്‍ ഉയര്‍ന്ന വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്റര്‍ എന്നത് 100 ആയാണ് വര്‍ധിപ്പിച്ചത്.
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ പരമാവധി ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) മുന്നറിയിപ്പ് നല്കി.
നിലവില്‍ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് പ്രത്യേക പാതകളില്ലാത്തതിനാല് കാല്‍നടയാത്രക്കാര്‍ക്കു ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്താണ് നടവഴികളിലും മറ്റും ഉപയോഗിക്കുന്ന ഇവ നിരോധിച്ചത്. താമസ കേന്ദ്രങ്ങളിലും മറ്റും ഇവയ്ക്കു നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
അടിയന്തരഘട്ടങ്ങളില്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകാനും നടപടികള്‍ ഏകോപിപ്പിക്കാനും പ്രത്യേക വാഹനവുമായി ദുബായ് ആര്‍ടിഎ. ഉപഗ്രഹവുമായി ബന്ധിപ്പിച്ച വാര്‍ത്താവിനിമയ സംവിധാനത്തോടുകൂടിയ മൊബൈല്‍ കമാന്റ് വെഹിക്കിള്‍ എത്തുന്നതോടെ വാഹനാപകടങ്ങളില്‍ നിമിഷങ്ങള്‍ക്കകം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുമെന്ന് ആര്‍ടിഎ അറിയിച്ചു.
അമര്‍ സെന്ററുകള്‍ മുഖേന എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, മറ്റുവിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. നടപടിക്രമങ്ങള്‍ അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവമാക്കാന് ഇത് സഹായകരമാവുമെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.
ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ലൈ ദുബായ്. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങളില്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ലൈദുബായ് വക്താവ് അറിയിച്ചു.
ഇതിനായുള്ള പ്രവര്‍ത്തനം ആരംഭിച്ചെന്നും ഈ വര്‍ഷാവസാനത്തിനു മുമ്പുതന്നെ അമ്പത് കളിസ്ഥളങ്ങളും യാഥാര്‍ഥ്യമാവുമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജിരി അറിയിച്ചു. കളിസ്ഥലങ്ങള്‍ക്ക് അനുബന്ധമായി പ്രത്യേക സ്ക്വയറുകളും യാഥാര്ഥ്യമാക്കുന്നുണ്ട്.
മാര്‍ച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റി പ്രഖ്യാപിച്ച ഇന്ധന വിലയില്‍ പെട്രോളിനും ഡീസലിനും നേരിയ വര്‍ധനയുണ്ട്. പിന്നിട്ട നാലു മാസങ്ങളില്‍ യു.എ.ഇയിലെ ഇന്ധന വിലയില്‍ കുറവായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മാര്‍ച്ച് മാസം നിരക്കില്‍ ചെറിയ വര്‍ധനവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.