Currency

ദുബായ് അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി

സ്വന്തം ലേഖകന്‍Monday, February 25, 2019 3:33 pm

ദുബായ്: കുവൈത്ത് ദേശീയ ദിനത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ദുബായ് അല്‍ബറാഹ ആശുപത്രിയുടെ പേര് മാറ്റി. അല്‍ കുവൈത്ത് ആശുപത്രി എന്നാണ് പുതിയ പേര്. ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയമാണ് ഈ വിവരം അറിയിച്ചത്. ഫെബ്രുവരി 25നാണ് കുവൈത്ത് ദേശീയദിനം ആഘോഷിക്കുന്നത്.

1966ല്‍ കുവെത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സാലിം അല്‍ സബാഹിന്റെ സാന്നിധ്യത്തില്‍ ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തത് മുതല്‍ ആശുപത്രിയുടെ ചരിത്രപരമായ ധര്‍മം പരിഗണിച്ചാണ് പുതിയ പേരു നല്‍കാന്‍ തീരുമാനിച്ചത്. 154 കിടക്കകളുള്ള ആശുപത്രിയുടെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളില്‍ വര്‍ഷം 45416ത്തോളം പേരാണ് ചികിത്സക്കെത്തുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x