കേരളം സന്ദര്‍ശിക്കാനൊരുങ്ങി ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഈ വര്‍ഷം തന്നെ ആതിഥ്യമരുളാന്‍ അവസരം നല്‍കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് അദ്ദേഹം കേരളത്തിലേക്ക് വരാമെന്ന് സമ്മതിച്ചത്.
ഹത്തയിലെയും ദുബായിലെയും താമസക്കാര്‍ക്കാണ് ഈ സേവനം എളുപ്പത്തില്‍ ലഭിക്കുക. പ്രാരംഭഘട്ടത്തില്‍ രണ്ട് വാഹനങ്ങളാണ് ഇത്തരത്തില്‍ പുറത്തിറക്കിയിട്ടുള്ളത്. യാത്രികരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വാഹനങ്ങളുടെ എണ്ണവും ഉയര്‍ത്തും.
നോര്‍ക്കക്കു കീഴില്‍ പ്രവാസി വനിതാ സെല്ലിന് രൂപം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. എന്‍.ആര്.ഐ ബാങ്കിന്റെ സാധ്യതയും സജീവമായി പരിഗണിക്കും. ലോക കേരള സഭയുടെ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
ലോകകേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തിനു ഇന്നു ദുബായില്‍ തുടക്കം. ഇത്തിസലാത്ത് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് വരെ നീളുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
യു.എ.ഇയില്‍ സ്പോണ്സര് മരിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. അതേസമയം, തൊഴിലാളി ചികില്‍സാ അവധിയിലാണെങ്കില്‍ സ്പോണ്‍സര്‍ക്കു കരാര്‍ റദ്ദാക്കാന്‍ അനുവാദമുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ച് മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. ആകാശപാതയിലൂടെ സ്റ്റീല്‍ ചക്രങ്ങളിലൂടെ മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചാരം. ഒതുങ്ങിയ പ്രകൃതക്കാരനാണ് ആദ്യത്തെ സ്കൈ പോഡ്സ്. രണ്ടാമത്തെ മോഡല്‍ യൂണികാര്‍. ദീര്‍ഘയാത്രയ്ക്കാണ് ഇതുപകരിക്കുക.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ള സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്ക് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്കി. റോഡിലെ ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുമ്പോള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.
ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ അനാവരണം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അല്‍ ഹാജിരിയാണ് അനാവരണം ചെയ്തത്.
കഴിഞ്ഞദിവസങ്ങളില്‍ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചതോടെയാണ് തണുപ്പുകൂടിയത്. മൂടിക്കെട്ടിയ കാലാവസ്ഥ മാറിയെങ്കിലും തണുപ്പ് തുടരുകയാണ്. വടക്കന്‍ എമിറേറ്റുകളില്‍ നാളെയും മറ്റന്നാളും നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച പൊതുവേ മൂടിക്കെട്ടിയ കാലാവസ്ഥയായിരിക്കും.
അനധികൃതമായി പണപ്പിരിവ് നടത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ദുബായ് ഇസ്ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വകുപ്പിന്റെ (ഐഎസിഎഡി) അനുമതിയില്ലാതെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണപ്പിരിവ് നടത്തുന്നത് കുറ്റകരമാണെന്നാണ് അധികൃതര്‍ അറിയിച്ചു.