ദുബായ്: ലോകകേരള സഭയുടെ ആദ്യ മേഖലാ സമ്മേളനത്തിനു ഇന്നു ദുബായില്‍ തുടക്കം. ഇത്തിസലാത്ത് അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച വൈകീട്ട് വരെ നീളുന്ന സമ്മേളനത്തില്‍ പ്രവാസികള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
ലോകകേരളാ സഭയുടെ ആദ്യ മേഖലാസമ്മേളനത്തിനാണ് ദുബായ് വേദിയാകുന്നത്. ലോക കേരള സഭയിലെ ജനപ്രതിനിധികളും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളായ പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തുന്നുണ്ട്.
സമ്മേളനത്തില്‍ ഏഴ് ഉപസമിതികള്‍ തയ്യാറാക്കിയ ശുപാര്‍ശകളില്‍മേലുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രവാസികളുടെ ക്ഷേമ പദ്ധതികള്‍ക്കായുള്ള സമഗ്രമായ ചര്‍ച്ചകളാകും രണ്ടു ദിവസങ്ങളിലായി നടക്കുക. പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള സമ്മേളനത്തില്‍ പതിനയ്യായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.