വിവിധ ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുമായി ദുബായില്‍ വീണ്ടും സൂപ്പര്‍ സെയില്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഷെയ്ഖ് സഈദ് ഹാളിലാണ് സൂപ്പര്‍ സെയില്‍ ആരംഭിച്ചത്. വില്പന ഈ മാസം ഒന്‍പതിന് സമാപിക്കും. സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍, ഹാന്‍ഡ് ബാഗുകള്‍, പാദരക്ഷകള്‍, വാച്ചുകള്‍, സണ്‍ഗ്ലാസ് തുടങ്ങിയവയാണ് ഇവിടെ വില്‍ക്കുന്നത്.