എമിറേറ്റ്സ് 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് രണ്ട് ടിക്കറ്റ് വീതം നല്കുന്നു എന്നാണ് ഒരു വ്യാജ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത. തുടര്‍ന്ന് ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്.
എമിറേറ്റില്‍ നിയമം ലഘിച്ച് സ്കൂള്‍ ബസുകള്‍ നിരത്തില്‍ ഇറക്കിയ കേസുകളില്‍ 1642 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 2017-2018 അധ്യയന വര്‍ഷത്തിലെ പരിശോധനയിലാണ് നിയമനിര്‍ദേശങ്ങള്‍ മറികടന്നവരെ പിടികൂടിയതെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.
യുഎഇയില്‍ ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചു. യൂബര്‍, കാറീം എന്നിവയാണ് തങ്ങളുടെ നിരക്കില്‍ മാറ്റം വരുത്തിയത്. മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ടാക്സി സേവന കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചത്.
വാറ്റ് ഉപയോഗപ്പെടുത്തി അന്യായ വിലവര്‍ധനക്ക് അവസരം ഒരുക്കുകയാണ് ചില വ്യാപാരികള്‍. തിങ്കളാഴ്ച മാത്രം 71 പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. നിരീക്ഷണം ശക്തമാക്കി നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.
ഉപയോഗിച്ച കാര്‍ വാങ്ങുന്നതിന് മുമ്പ് അതിന്റെ മുന്‍കാല ചരിത്രമറിയാന്‍ വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ സേവനത്തിന് ദുബായ് ആര്.ടി.എ തുടക്കം കുറിച്ചു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന യൂസ്ഡ് കാര്‍ എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ട്.
വീസ ഇടപാടുകള്‍ക്കായി ടൈപ്പിങ് സെന്ററുകള്‍ക്കു പകരം പുതുതായി ആരംഭിച്ച അമര്‍ സേവന കേന്ദ്രങ്ങള്‍ വഴി നാല്പതിനായിരത്തോളം വീസ ഇടപാടുകള്‍ നടത്തിയതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. അമര്‍ കേന്ദ്രങ്ങള്‍ വഴി രണ്ടുമാസത്തിനുള്ളില്‍ 44,100 ഇടപാടുകളാണു പൂര്‍ത്തിയാക്കിയത്.
ദുബായില്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വിധം നിര്‍മിച്ച ഫ്ലോട്ടിങ് വില്ല കടലില്‍ മുങ്ങി. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്നാണ് സീഹോഴ്സ് എന്ന പേരില്‍ നിര്‍മിച്ച വില്ല വെള്ളത്തില്‍ മുങ്ങിയതെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.
സുരക്ഷ, ആശയവിനിമയം, നവീനത എന്നീ മൂന്നു ഘടകങ്ങളുമായ് ദുബായ് പോലീസിന്റെ പുതിയ മുഖമുദ്ര. ദുബായ് പോലീസിന്റെ പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ഉയര്‍ത്തി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി അനാവരണം ചെയ്തു.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡിലെ റാഷിദിയാപാലം ജനുവരി 5ന് തുറക്കും. ദേര, ഖവനീജ് ഭാഗങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് ഇതോടെ പരിഹാരമാകുമെന്ന് ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
എക്സ്പോ വേദിയിലേക്കുള്ള റൂട്ട് 2020 പദ്ധതി നിര്‍മാണവുമായി ബന്ധപ്പെട്ട് മെട്രോ റെഡ് ലൈനിലെ ഇബ്ന് ബത്തൂത്ത, ജുമൈറ ലെയ്ക്സ് ടവേഴ്സ് (ജെഎല്‍ടി) സ്റ്റേഷനുകള്‍ക്കിടയില്‍ ജനുവരി അഞ്ചു മുതല്‍ അടുത്ത വര്‍ഷം പകുതിവരെ സര്‍വീസ് ഉണ്ടായിരിക്കില്ല.