ലോകത്തിലെ ഏതുല്പന്നം വാങ്ങാനും രുചിവൈവിധ്യങ്ങള്‍ നുകരാനും കലാസൗന്ദര്യം ആസ്വദിക്കാനും ഫെസ്റ്റിവല്‍ അവസരമൊരുക്കും. ഫാഷന്‍ ഷോ, കരിമരുന്നു പ്രയോഗം, വന്‍ ഓഫറുകളുമായി വില്പന മേള, കാര്‍ണിവലുകള്‍, ഭക്ഷ്യമേളകള്‍, സാഹസിക ഉല്ലാസ പരിപാടികള്‍ തുടങ്ങിയവ ഉണ്ടാകും. ജനുവരി 27 വരെ നീണ്ടുനില്‍ക്കുന്നതാണ് ആഘോഷം.